CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 5 Seconds Ago
Breaking Now

നാല് ദിവസത്തിനിടെ കൊവിഡ്-19 വാക്‌സിന്‍ കുത്തിവെച്ച 10 പേര്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ജര്‍മ്മനി; മരിച്ചവര്‍ 70ന് മുകളില്‍ പ്രായമുള്ളവര്‍?

ഫിസര്‍, ബയോഎന്‍ടെക് വാക്‌സിന്‍ ഉപയോഗിച്ചാണ് ജര്‍മ്മനി വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്.

പുതിയ കൊറോണാവൈറസ് രോഗത്തിന് എതിരായി വാക്‌സിനേഷന്‍ സ്വീകരിച്ചതിന് പിന്നാലെ 10 പേര്‍ മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ജര്‍മ്മനി. ജര്‍മ്മനിയിലെ പോള്‍ എള്‍റിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റുകളാണ് മരണങ്ങള്‍ സംബന്ധിച്ച് പരിശോധിക്കുന്നത്, ഇന്‍സ്റ്റിറ്റ്യൂട്ടിലെ സേഫ്റ്റ് ഓഫ് മെഡിസിനല്‍ പ്രൊഡക്ട്‌സ് & ഡിവൈസസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബ്രിഗെറ്റ് കെല്ലര്‍ സ്റ്റാനിസ്ലാവസ്‌കി വ്യക്തമാക്കി.

79 മുതല്‍ 93 വയസ്സ് വരെ പ്രായമുള്ളവരാണ് മരിച്ചത്. ഇവര്‍ക്ക് മുന്‍പ് മറ്റ് രോഗങ്ങളും നേരിട്ടിരുന്നു. വാക്‌സിനേഷനും, മരണങ്ങളും തമ്മില്‍ ഏതാനും മണിക്കൂറുകള്‍ മുതല്‍ നാല് ദിവസം വരെയാണ് ദൈര്‍ഘ്യമുള്ളത്, മെഡിക്കല്‍ വിദഗ്ധര്‍ അറിയിച്ചു. 'ഇന്നലെ വരെ ഒന്‍പത് കേസുകളായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസ് കൂടി സ്ഥിരീകരിച്ചതോടെ കേസ് പത്തായി. വിവിധ തരം രോഗങ്ങള്‍ ഉള്ള രോഗികളാണ് ഇവര്‍. ഇവര്‍ക്ക് നേരത്തെ ബാധിച്ച രോഗങ്ങളാണ് മരണകാരണമെന്നാണ് കരുതുന്നത്. വാക്‌സിനേഷന്‍ സമയത്ത് ഇത് സംഭവിച്ചെന്ന് മാത്രം', സ്റ്റാനിസ്ലാവസ്‌കി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഫിസര്‍, ബയോഎന്‍ടെക് വാക്‌സിന്‍ ഉപയോഗിച്ചാണ് ജര്‍മ്മനി വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്. ഡിസംബര്‍ അവസാനത്തില്‍ ഉപയോഗത്തിന് അനുമതി നല്‍കിയ ശേഷം 842,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ ലഭ്യമാക്കിയത്. ഇതിന് ശേഷം നഴ്‌സിംഗ് ഹോമുകളിലെ അന്തേവാസികള്‍ക്കും, ജീവനക്കാര്‍ക്കും, പിന്നാലെ മെഡിക്കല്‍ ജീവനക്കാര്‍ക്കും നല്‍കും. 

ആറ് ഗുരുതര അലര്‍ജിക് റിയാക്ഷന്‍ കേസുകളും ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാക്‌സിനുമായി ബന്ധപ്പെട്ട് 325 കേസുകളിലാണ് സൈഡ് ഇഫക്ട് രേഖപ്പെടുത്തിയത്. ഈ ഫലങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണെന്ന് സ്റ്റാനിസ്ലാവസ്‌കി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.