CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 32 Seconds Ago
Breaking Now

കോണ്‍ഗ്രസിന് ജൂണ്‍ മാസത്തോടെ സ്ഥിരം അധ്യക്ഷന്‍ ; തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്നും രാജി വെച്ചത്.

കോണ്‍ഗ്രസിന് ജൂണ്‍മാസത്തോടെ സ്ഥിരം അധ്യക്ഷന്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടിയതിന് പിന്നാലെയായിരുന്നു ജൂണ്‍മാസത്തില്‍ അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് എന്ന അന്തിമ തീരുമാനത്തിലെത്തുന്നത്.

2021 ജൂണ്‍ മാസത്തൊടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തില്‍ മുതിര്‍ന്ന് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, പി ചിദംബരം തുടങ്ങിയവകര്‍ എത്രയും പെട്ടെന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. ഇവര്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധിയടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.

എന്നാല്‍ തമിഴ്‌നാട്, പശ്ചിമ ബംഗാല്‍ ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താം എന്ന നിര്‍ദേശം ഗാന്ധി വിശ്വസ്തര്‍ കൂടിയായ അശോക് ഗെഹ്ലോട്ട്, അമരീന്ദര്‍ സിംഗ്, എകെ ആന്റണി, താരിഖ് അന്‍വര്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ മുന്നോട്ട് വെച്ചു. ഒടുവില്‍ ഇത് സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തിയതി സോണിയാഗാന്ധി പ്രഖ്യാപിക്കും.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്നും രാജി വെച്ചത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.