CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 38 Seconds Ago
Breaking Now

യു ഫോര്‍ച്യൂണ്‍ ഭാഗ്യ മത്സരത്തില്‍ എല്ലാമാസവും ഓരോ ഐ പാഡ് ജേതാവിനെ കണ്ടെത്തുവാന്‍ യുക്മ; ആകര്‍ഷകമായ സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടര്‍ വിതരണം പൂര്‍ത്തിയായി....

യു കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യു കെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വര്‍ഷവും യു കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മയ്ക്ക് അഭിമാനവുമാകും.

 2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ആകര്‍ഷകമായ ഒരു സമ്മാന പദ്ധതി യു  ഫോര്‍ച്യൂണ്‍ എന്ന പേരില്‍ തികച്ചും  സൗജന്യമായി യുക്മ ഒരുക്കുന്നുണ്ട്. കലണ്ടറില്‍ എല്ലാ മാസത്തിന്റെയും തീയതികള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന യുക്മ യു ഫോര്‍ച്യൂണ്‍  ബാര്‍കോഡ് (ക്യൂ ആര്‍ കോഡ്) സ്മാര്‍ട്ട് ഫോണ്‍ കാമറയോ ബാര്‍കോഡ്‌സ് സ്‌കാന്‍ ആപ് ഉപയോഗിച്ചോ സ്‌കാന്‍ ചെയ്യുകയും നിങ്ങളുടെ പേഴ്‌സണല്‍ ഡീറ്റെയില്‍സ് എന്റര്‍ ചെയ്യുകയോ വഴിയാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനാവുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ യുക്മ ദേശീയ/റീജണല്‍  ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. 

ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യു കെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടര്‍, ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും. 

ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലെയും തെരെഞ്ഞെടുക്കപ്പെട്ട കോണ്‍ടാക്ട് പോയിന്റുകളില്‍ ആണ് കലണ്ടര്‍ എത്തിച്ചിരിക്കുന്നത്. ഒപ്പം വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്,നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ജനുവരി അവസാനം തന്നെ യുക്മ കലണ്ടറുകള്‍ എത്തിച്ചു കഴിഞ്ഞതായി കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു. 

മുന്‍ വര്‍ഷങ്ങളില്‍ ജനുവരി ആദ്യവാരം തന്നെ വിതരണം പൂര്‍ത്തിയാകാറുണ്ടായിരുന്ന യുക്മ കലണ്ടര്‍ ഈ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലാണ് വിതരണത്തിന്  കാലതാമസം നേരിട്ടതെന്നും,  യുക്മ കലണ്ടര്‍ 2021 വാഗ്ദാനം ചെയ്യുന്ന സൗജന്യ ഐ പാഡ് വിജയി ആകുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും യുക്മ ദേശീയ പ്രസിഡന്റ്  മനോജ്കുമാര്‍ പിള്ള , ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് (07723956930), ജോയിന്റ് സെക്രട്ടറി സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്.

 

സജീഷ് ടോം 

(യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍) 




കൂടുതല്‍വാര്‍ത്തകള്‍.