CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 42 Seconds Ago
Breaking Now

വയറുവേദനയെ തുടര്‍ന്ന് സഹായത്തിനായി പോലീസ് ഡെന്റല്‍ സര്‍ജറിയില്‍ എത്തിച്ച യുവതി പ്രസവിച്ചു; ചെയര്‍ 'വൃത്തികേടാക്കിയതിന്' 200 പൗണ്ട് ബില്‍ അയച്ച് അമ്മയെ ഞെട്ടിച്ച് സര്‍ജറി!

ട്രീറ്റ്‌മെന്റ് റൂം വൃത്തിയാക്കാന്‍ ക്ലീനിംഗ് കമ്പനിയെ വിളിക്കേണ്ടി വന്നെന്നാണ് ഇവര്‍ വാദിക്കുന്നത്

'യുവതി വിമാനത്തില്‍ പ്രസവിച്ചു, കുഞ്ഞിനും അമ്മയ്ക്കും ആജീവനാന്തം വിമാനയാത്ര സൗജന്യമാക്കി കമ്പനി', ഇത്തരം തലക്കെട്ടുകള്‍ പല സ്ഥലത്തും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഡച്ചുകാരി ജെസീക്കാ ആല്‍ഡറിംഗിനെ കാത്തിരുന്നത് 200 പൗണ്ട് ബില്ലാണ്. 

യുവതിക്ക് തെരുവില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ പോലീസുകാര്‍ ഈ 23-കാരിയെ എത്തിച്ചത് തൊട്ടടുത്തുള്ള ഡെന്റല്‍ സര്‍ജറിയിലാണ്. ഡെന്റിസ്റ്റിന്റെ ചെയറില്‍ വെച്ച് പ്രസവിച്ച് 'വൃത്തികേടാക്കിയത്' ക്ലീന്‍ ചെയ്യാനുള്ള തുകയായാണ് 200 പൗണ്ടിന്റെ ബില്‍ അയച്ചുനല്‍കിയത്. 

ഈ മാസം ആദ്യം വയറുവേദന എടുക്കുമ്പോള്‍ പോലും താന്‍ ഗര്‍ഭിണിയാണെന്ന് ജെസീക്ക മനസ്സിലാക്കിയിരുന്നില്ല. ഡച്ച് പ്രവിശ്യയായ ജെള്‍ഡെര്‍ലാന്‍ഡിലെ വെല്‍പ്പ് പട്ടണത്തിലെ റെനെ ക്ലാസെന്‍സ് ക്ലിനിക്കിന് സമീപത്ത് ബൈക്ക് ഓടിച്ച് പോകവെയാണ് ഇവര്‍ക്ക് വേദന അനുഭവപ്പെട്ടത്. 

കടുത്ത വേദനയിലേക്ക് മാറിയ ഇവരെ ശ്രദ്ധിച്ച രണ്ട് പോലീസുകാര്‍ അടുത്തുള്ള ഡെന്റല്‍ സര്‍ജറിയില്‍ എത്തിച്ചു. ഡെന്റിസ്റ്റിന്റെ ചെയറില്‍ കിടക്കാന്‍ അനുവദിച്ചതിന് പിന്നാലെ ഇവര്‍ പ്രസവിക്കുകയായിരുന്നു. 

പൊക്കിള്‍ക്കൊടി വേര്‍പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ പോലീസുകാര്‍ മസാജ് ചെയ്ത് നല്‍കി. പോലീസുകാരുടെ പരിശ്രമത്തില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുകയും, എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തി ഓക്‌സിജന്‍ നല്‍കുകയും ചെയ്തു. 

കുഞ്ഞിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്യുബേറ്ററിലാക്കി. എന്നാല്‍ ഇതിന് ശേഷമാണ് 'പ്രസവ ഡാമേജിന്' 211.75 യൂറോ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഡെന്റിസ്റ്റ് ബില്‍ അയച്ചത്. ട്രീറ്റ്‌മെന്റ് റൂം വൃത്തിയാക്കാന്‍ ക്ലീനിംഗ് കമ്പനിയെ വിളിക്കേണ്ടി വന്നെന്നാണ് ഇവര്‍ വാദിക്കുന്നത്. ഡെന്റല്‍ ക്ലിനിക്കിലെ പ്രസവം കവര്‍ ചെയ്യില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനിയും വ്യക്തമാക്കിയതോടെ 23-കാരിയുടെ സഹായത്തിന് വീണ്ടും പോലീസെത്തി. ഈ തുക തങ്ങള്‍ നല്‍കാമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.