CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 42 Seconds Ago
Breaking Now

റോഡിലെ കുഴിയില്‍ വീഴുന്ന മാസം; മാര്‍ച്ചില്‍ സൂക്ഷിച്ചില്ലെങ്കില്‍ കാശ് പോക്കാണ്; വാഹനങ്ങളുടെ റിപ്പയര്‍ ചെലവ് കുതിച്ചുയരുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം നേടാന്‍ ഇതാണ് പോംവഴി

തണുത്തുറഞ്ഞ കാലാവസ്ഥയും, ഐസും ചേര്‍ന്ന് റോഡുകളില്‍ കൂടുതല്‍ കുഴികള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്

വാഹനങ്ങള്‍ റോഡിലെ ഗട്ടറുകളില്‍ വീണ് നഷ്ടപരിഹാരത്തിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരെത്തുന്നത് മാര്‍ച്ച് മാസത്തിലാണെന്ന് കണ്ടെത്തല്‍. എന്നാല്‍ 13 ശതമാനം ക്ലെയിമുകളില്‍ വാഹനങ്ങളുടെ റിപ്പയറിന് ആവശ്യമായി വന്ന ചെലവുകള്‍ മോട്ടോറിസ്റ്റ് വഹിക്കേണ്ടി വന്നതായും ഗവേഷണം വിലയിരുത്തി. 

2016 മുതല്‍ ഗട്ടറില്‍ വീണ് വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനുള്ള ക്ലെയിമുകള്‍ 30 ശതമാനം വര്‍ദ്ധിച്ചെന്നും അഡ്മിറല്‍ ഡാറ്റ കണ്ടെത്തി. വാഹനങ്ങള്‍ ഗട്ടറില്‍ വീഴാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യപ്പെടുന്നു. 

തണുത്തുറഞ്ഞ കാലാവസ്ഥയും, ഐസും ചേര്‍ന്ന് റോഡുകളില്‍ കൂടുതല്‍ കുഴികള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ആഴത്തിലുള്ള കുഴിയിലൂടെ ചെറിയ വേഗതയില്‍ സഞ്ചരിച്ചാല്‍ പോലും വാഹനത്തിന്റെ ടയറുകള്‍ക്കും, അലോയ് വീല്‍, സ്റ്റിയറിംഗ് അലൈന്‍മെന്റ്, വീല്‍ ട്രാക്കിംഗ്, ബാലന്‍സിംഗ്, സസ്‌പെന്‍ഷന്‍ എന്നിവയെ ബാധിക്കും.

ബ്രിട്ടനിലെ റോഡുകളിലുള്ള ഗട്ടറില്‍ വീണ് വാഹനത്തിന് കേടുപാട് സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ കോംപ്രിഹെന്‍സീവ് കവര്‍ ആവശ്യമാണെന്ന് അഡ്മിറല്‍ ഹെഡ് ലോര്‍ണാ കോണെലി പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാന്‍ റോഡ് നന്നായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണെന്നത് ഉള്‍പ്പെടെയുള്ള വിവരം ശേഖരിക്കണം. 

ഗട്ടറിന്റെ ലൊക്കേഷന്‍, ഇതില്‍ വീണ സമയം, തീയതി, പറ്റുമെങ്കില്‍ ഒരു ഫോട്ടോയും എടുത്ത് വെയ്ക്കാം. ഗ്യാരേജില്‍ എത്തിച്ച് മെക്കാനിക്കിന്റെ റിപ്പോര്‍ട്ട് എഴുതി വാങ്ങിയ ശേഷം റോഡ് പരിപാലിക്കുന്ന അധികൃതരെ സമീപിക്കണം. തെളിവുകള്‍ ശേഖരിച്ച് വീഴ്ച വരുത്തിയെന്ന് 14 ദിവസത്തിനകം വ്യക്തമാക്കുന്നതാണ് നല്ലത്. 

ഇതിന് ശേഷമാണ് ക്ലെയിം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. കൗണ്‍സില്‍ ഇത് സ്വീകരിച്ചാല്‍ ഈ തുക റിപ്പയറിന് അനുയോജ്യമാണോയെന്ന് വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാം. കൗണ്‍സില്‍ തള്ളിയാല്‍ നിയമോപദേശം തേടി കോടതിയെ സമീപിക്കാം. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് ആവശ്യമാണ്.




കൂടുതല്‍വാര്‍ത്തകള്‍.