CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 38 Minutes 45 Seconds Ago
Breaking Now

ജോസഫിന്‍ ധ്യാനം മാര്‍ച്ച് 17, 18, 19 തീയതികളില്‍

ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിന്റെ വര്‍ഷം, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി, 19ാം തീയതിയിലെ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാന്‍, മാര്‍ച്ച് മാസം 17,18,19 തീയതികളില്‍, രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍, ജോസഫിന്‍ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

17ാം തീയതി വൈകുന്നേരം 7.30ന് സി ഞ്ചലൂസ് മോണ്‍. ജോര്‍ജ്  തോമസ് ചേല്ക്കല്‍ ആരംഭ സന്ദേശം നല്‍കുകയും, ബഹു. ലിജേഷ് മുക്കാട്ട് അച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നതായിരിക്കും. 

18ാം തീയതി വെകിട്ട് സിഞ്ചലൂസ് മോണ്‍. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അച്ചന്‍ ആരംഭ സന്ദേശം നല്‍കുകയും, ബഹു. ജോ മാത്യു മൂലേച്ചേരി അച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നു. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങള്‍ക്ക് ശേഷം പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന ഉണ്ടായിരിക്കും. 

19ാം തീയതി വൈകുന്നരം 6.30 മുതല്‍  9 മണി വരെ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, വചന സന്ദേശം നല്കുകയും ചെയ്യുന്നതായിരിക്കും.

രൂപതയുടെ യൂട്യൂബ് ചാനല്‍ (@CSMEGB), സൂം (id: 912  2544 127; password: 1947) ഇവയിലൂടെ ധ്യാനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ധ്യാനത്തില്‍ പങ്കെടുത്ത്, മാര്‍ യൗസേപ്പിതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥത്തില്‍, ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍, രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍, ഏവരേയും ക്ഷണിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.