CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 3 Minutes 11 Seconds Ago
Breaking Now

വലിയ നോമ്പിന്റെ വ്രതാനുഷ്ഠാനവും പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് നൊയമ്പുകാല ധ്യാനം മാര്‍ച്ച് 25,26, 27 തീയതികളില്‍

വലിയ നോമ്പിനോടനുബന്ധിച്ച് വ്രതാനുഷ്ഠ്ടാനത്തിന്റെ  പരിശുദ്ധിയും , പുനഃരുത്ഥാ നത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് , ക്രിസ്താനുഭവത്തില്‍  നിറഞ്ഞ്  , ദൈവിക സംരക്ഷണയില്‍ നാമോരോരുത്തരും  വളരുകയെന്ന ലക്ഷ്യത്തോടെ  സെഹിയോന്‍  മിനിസ്ട്രിയുടെ  നേതൃത്വത്തില്‍  മൂന്നുദിവസത്തെ നൊയമ്പുകാല ധ്യാനം  മാര്‍ച്ച് 25,26,27 തീയതികളില്‍   ഓണ്‍ലൈനില്‍  നടക്കുന്നു   . സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും .

ലോകത്തിലെ ഏത്  രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്കും   ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് . 

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകരും പ്രമുഖ വചന പ്രഘോഷകരുമായ  ബ്രദര്‍ ജോസ് കുര്യാക്കോസ് , ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരും ഈ ശുശ്രൂഷകളില്‍ പങ്കെടുക്കും.

.സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍

www.sehionuk.org/register/ എന്ന ലിങ്കില്‍   രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും  ധ്യാനം . പ്രത്യേക പ്രാര്‍ത്ഥനയ്ക്കും സ്പിരിച്വല്‍ ഷെയറിങിനും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യമുണ്ടായിരിക്കും.

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ ധ്യാനത്തിന്റെ സമയക്രമം വ്യത്യസ്തമായിരിക്കും.

സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ എല്ലാവരെയും  മൂന്നുദിവസത്തെ ഏറെ അനുഗ്രഹീതമായ ഈ നൊയമ്പുകാല  ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ഷാജി ജോര്‍ജ് .07878 149670.

ജോസ് കുര്യാക്കോസ് 07414747573.

 




കൂടുതല്‍വാര്‍ത്തകള്‍.