CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 33 Seconds Ago
Breaking Now

കൊവിഡ് കാലത്തെ കരിയര്‍ സ്വപ്‌നങ്ങള്‍; കരിയര്‍ കെട്ടിപ്പടുക്കാന്‍ ബ്രിസ്‌കയുടെ നേതൃത്വത്തില്‍ സൂം സെമിനാര്‍ മെയ് 8ന്; പങ്കെടുക്കുന്നത് നിയമവിദഗ്ധന്‍ ഡോ. ജാമി ബെന്നെറ്റ്

സിവില്‍ സര്‍വ്വീസ്, ലോ, ക്രിമിനോളജി എന്നിവയില്‍ കരിയര്‍ ഡെവലപ്‌മെന്റ് ആഗ്രഹിക്കുന്ന യുവ വിദ്യാര്‍ത്ഥി സമൂഹത്തിന് ഇതൊരു സവിശേഷ അവസരം

കൊവിഡ് കാലത്ത് തൊഴില്‍ സ്വപ്‌നങ്ങള്‍ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തില്‍ കരിയര്‍ സ്വപ്‌നങ്ങള്‍ ഏതുവിധത്തില്‍ സാക്ഷാത്കരിക്കണമെന്ന് മനസ്സിലാക്കാന്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ആവശ്യമാണ്. ഈ അവസരത്തില്‍ ബ്രിസ്‌ക കരിയര്‍ ബില്‍ഡിംഗ് സംബന്ധിച്ച് സുപ്രധാനമായ ഒരു സൂം സെമിനാര്‍ സംഘടിപ്പിക്കുകയാണ്. 

ബ്രിസ്‌കയുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന സെമിനാര്‍ മെയ് 8 ശനിയാഴ്ച വൈകുന്നേരം, 4 മണിക്ക് നടക്കും. എച്ച്എം പ്രിസണ്‍ & പ്രൊബേഷനില്‍ സെക്യൂരിറ്റി, ഓഡര്‍ & കൗണ്ടര്‍ ടെററിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജാമി ബെന്നെറ്റാണ് സെമിനാര്‍ നയിക്കുന്നത്. പ്രിസണ്‍ സര്‍വ്വീസ് ജേണല്‍ എഡിറ്റര്‍ കൂടിയാണ് ഡോ. ബെന്നെറ്റ്. 1960കള്‍ മുതല്‍ മുന്‍നിര തെറാപ്യൂട്ടിക് കമ്മ്യൂണിറ്റിയായി പ്രവര്‍ത്തിക്കുന്ന എച്ച്എംപി ഗ്രെന്‍ഡണ്‍ ഉള്‍പ്പെടുന്ന യുകെ പ്രിസണ്‍സില്‍ ഗവര്‍ണറായും അദ്ദേഹം സേവനം നല്‍കിയിട്ടുണ്ട്.

ബ്രിട്ടീഷ് ക്രിമിനോളജി രംഗത്തെ ഉന്നതതല വിദഗ്ധനായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്രിമിനോളജി പ്രൊഫസര്‍ ഡോ. ബെന്‍ ക്രൂവിനൊപ്പം പ്രബന്ധങ്ങളും, ഗവേഷണങ്ങളും പ്രസിദ്ധീകരിക്കാനും ഡോ. ബെന്നെറ്റ് മുന്നിലുണ്ട്. 

സിവില്‍ സര്‍വ്വീസ്, ലോ, ക്രിമിനോളജി എന്നിവയില്‍ കരിയര്‍ ഡെവലപ്‌മെന്റ് ആഗ്രഹിക്കുന്ന യുവ വിദ്യാര്‍ത്ഥി സമൂഹത്തിന് ഇതൊരു സവിശേഷ അവസരമായി മാറുമെന്ന് തീര്‍ച്ചയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.