CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 15 Seconds Ago
Breaking Now

കണ്‍മുന്നില്‍ അന്യഗ്രഹ പേടകം; കടലിന് മുകളിലൂടെ തെന്നിത്തെറിച്ച്, ഒടുവില്‍ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടു; വര്‍ഷങ്ങളോളം യുഎസ് തീരത്ത് പതിവായി കണ്ട കാഴ്ച വെളിപ്പെടുത്തി യുഎസ് നേവി പൈലറ്റ്!

ശബ്ദത്തിലും വേഗത്തില്‍ സഞ്ചരിക്കുന്ന ഇവയുടെ ഉത്ഭവം ഇപ്പോഴും അജ്ഞാതം

ഭൂമിയിലെ അന്യഗ്രഹ ജീവികളുടെയും, പേടകങ്ങളുടെയും സാന്നിധ്യം സംബന്ധിച്ച് പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരുകള്‍ക്ക് വര്‍ഷങ്ങളായി അറിവുള്ള പല കാര്യങ്ങളും ജനങ്ങളെ അറിയിക്കാതെ രഹസ്യങ്ങളായി മറച്ചുവെച്ചിട്ടുള്ളതാണ്. എന്നാല്‍ അടുത്തിടെയായി ചില രഹസ്യങ്ങള്‍ പുറംലോകത്തേക്ക് ചോര്‍ന്നതോടെ യുഎഫ്ഒ സംബന്ധിച്ച് വ്യക്തമാക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇതിനിടെയാണ് തന്റെ ജീവിതത്തില്‍ കണ്ട വസ്തുതകള്‍ ഒരു യുഎസ് നേവി പൈലറ്റ് വെളിപ്പെടുത്തുന്നത്. 

സാന്‍ഡിയാഗോ തീരത്ത് നിന്നും അകലെയല്ലാതെ പസഫിക് സമുദ്രത്തിലേക്ക് കുപ്പുകുത്തുന്ന അന്യഗ്രഹ പേടകത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഎസ് നേവി ഡിസ്‌ട്രോയറായ യുഎസ്എസ് ഒമാഹയിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ രേഖപ്പെടുത്തിയത്. തളിക രൂപത്തിലുള്ള പേടകം വെള്ളത്തില്‍ പതിക്കുകയും, കുറച്ച് ദൂരം നിയന്ത്രിതമായി മുകളിലൂടെ സഞ്ചരിച്ച ശേഷം വെള്ളത്തില്‍ അപ്രത്യക്ഷമാകുകയാണ് ചെയ്തത്. 

മിസ്റ്ററി വയറിനൊപ്പം ചേര്‍ന്ന് അന്വേഷണാത്മക ഫിലിം മേക്കര്‍ ജെറമി കോര്‍ബെല്ലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതീവ നൂതനമായ എയര്‍ക്രാഫ്റ്റ് സാന്നിധ്യം പല തവണ അനുഭവിച്ചതായി യുഎസ് നേവി പൈലറ്റ് വ്യക്തമാക്കി. മുന്‍ നേവി ലെഫ്റ്റനന്റ് റയാന്‍ ഗ്രേവ്‌സാണ് ദേശീയ സുരക്ഷാ ഭീഷണിയായി വിലയിരുത്തി താന്‍ കണ്ട കാഴ്ചകളെ കുറിച്ച് 60 മിനിറ്റ്‌സ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 2017ല്‍ ചില അണ്‍ക്ലാസിഫൈ ചെയ്ത വീഡിയോകള്‍ ന്യൂയോര്‍ക്ക് ടൈംസിന് ചോര്‍ന്നിരുന്നു. 

ഇതോടെ അന്യഗ്രഹ പേടകങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് യുഎസ് ഗവണ്‍മെന്റ് ജൂണില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഇരിക്കുകയാണ്. കണ്ണുകൊണ്ട് കാണുന്നതിന് പുറമെ, സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയും ഇവയുടെ നീക്കങ്ങള്‍ കാണുന്നതായി മുന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാട്ക്ലിഫ് പ്രതികരിച്ചു. എന്നാല്‍ ശബ്ദത്തിലും വേഗത്തില്‍ സഞ്ചരിക്കുന്ന ഇവയുടെ ഉത്ഭവം ഇപ്പോഴും അജ്ഞാതം. 




കൂടുതല്‍വാര്‍ത്തകള്‍.