CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 31 Seconds Ago
Breaking Now

ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു ; അപമാനിക്കുന്ന നടപടിയെന്ന് ട്രംപ്

2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പന്‍ഡ് ചെയ്തത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പന്‍ഡ് ചെയ്തു. രണ്ട് വര്‍ഷത്തേക്കാണ് സസ്പന്‍ഡ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് സസ്പന്‍ഡിനു കാരണമായത് യുഎസ് കാപിറ്റോളില്‍ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിന്റെ പോസ്റ്റുകളാണ്. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പന്‍ഡ് ചെയ്തത്.

തന്റെ അക്കൗണ്ട് വിലക്കിയതോടെ മരുമകള്‍ ലാറ ട്രംപിന്റെ അക്കൗണ്ടില്‍ നിന്ന് വീണ്ടും ട്രംപ് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതും ഫേസ്ബുക് കണ്ടുപിടിച്ചതോടെ ഈ ഉപയോഗവും വിലക്കിയിരുന്നു. ട്രംപിന്റെ വിഡിയോകള്‍ നീക്കം ചെയ്ത ഫേസ്ബുക് ഇനി മേലില്‍ ഇത് മുന്‍ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശവും നല്‍കി.

നിലവില്‍ രാഷ്ട്രീയക്കാര്‍ക്കും, തെരഞ്ഞെടുപ്പിലൂടെ പദവിയിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന പ്രത്യേക പരിഗണനകള്‍ എടുത്തു കളയാന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിനെതിരായ നടപടി. അപമാനിക്കുന്ന നടപടിയെന്ന് ട്രംപ് പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.