CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 4 Minutes 8 Seconds Ago
Breaking Now

ഇസ്രായേലിലേക്ക് ഹമാസ് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ചു ; ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി തിരിച്ചടി

മെയ് 21 ന് അവസാനിച്ച ശേഷമാണ് വീണ്ടും മേഖല സംഘര്‍ഷ ഭരിതമാവുന്നത്.

ഇടവേളയ്ക്ക് ശേഷം ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ വീണ്ടും സംഘര്‍ഷം. സൗത്തേണ്‍ ഇസ്രായേലിലേക്ക് ഹമാസ് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ചതിനെതിരെ ഇസ്രായേല്‍ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി.

ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം മെയ് 21 ന് അവസാനിച്ച ശേഷമാണ് വീണ്ടും മേഖല സംഘര്‍ഷ ഭരിതമാവുന്നത്. ഗാസ സിറ്റിയിലെയും ഖാന്‍ യുനിസിലെയും ഹമാസ് സൈനിക കേന്ദ്രങ്ങളിലേക്കും വ്യോമാക്രണണം നടന്നതായി ഇസ്രായേല്‍ സേന അറിയിച്ചു. കിഴക്കന്‍ ജറുസേലമില്‍ ജൂത ദേശീയ വാദികളുടെ റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനെതിരെ ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി നിലവില്‍ വിവരമില്ല.

ഹമാസ് ആക്രമണത്തെ നേരിടാന്‍ തങ്ങള്‍ തയ്യാറായിരുന്നു എന്ന് ഇസ്രായേല്‍ സേന അറിയിച്ചു. എന്നാല്‍ അധിനിവേശക്കാര്‍ തങ്ങളുടെ മണ്ണില്‍ നിന്ന് പൂര്‍ണമായും പുറത്തു പോവുന്നതു വരെ പോരാട്ടം തുടരുമെന്ന് ഹമാസ് പ്രതിനിധി ട്വിറ്ററിലൂടെ അറിയിച്ചു. ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ നടക്കുന്ന ആദ്യ ആക്രമണമാണിത്.നെതന്യാഹു പടിയിറങ്ങി അധികാര കൈമാറ്റം നടത്തുമ്പോള്‍ പുതിയ ആക്രമണവും ലോകം ശ്രദ്ധയോടെ വിലയിരുത്തുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.