CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 2 Minutes 14 Seconds Ago
Breaking Now

അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി

അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടിയത്. ബലാല്‍സംഗത്തിന് ഇരയായ കുഞ്ഞ് ചികില്‍സയിലിരിക്കെ മരിക്കുകയും ചെയ്തു.

ഒന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബറൈച്ച് ജില്ലയിലാണ് ദാരുണ സംഭവം. പൊലീസിന്റെ പിടിയില്‍ നിന്നും ഓടി രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഇയാളെ വെടിവെച്ചുവീഴ്ത്തിയത്. മുട്ടിന് താഴെ വെടിവെയ്ക്കുകയായിരുന്നു.

30 വയസുള്ള ഇയാള്‍ ഒന്നരവയസുള്ള കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്‌കൂളില്‍ വെച്ചാണ് ഉപദ്രവിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടിയത്. ബലാല്‍സംഗത്തിന് ഇരയായ കുഞ്ഞ് ചികില്‍സയിലിരിക്കെ മരിക്കുകയും ചെയ്തു. മൃതദേഹം പോസ്‌മോര്‍ട്ടിന് അയച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടി നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പ്രതിയെ പൊലീസിനെ ഏല്‍പ്പിച്ചത്. 

തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് രക്ഷപ്പെട്ട് ഓടിയത്. പിന്നാലെ പൊലീസ് മുട്ടിന് താഴെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.