CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 7 Seconds Ago
Breaking Now

അശ്ലീല വീഡിയോ നിര്‍മ്മാണം ; രാജ് കുന്ദ്ര 7.5 കോടി രൂപ വരുമാനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതായിട്ടാണ് റിപ്പോര്‍ട്ട്.

പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ഇതിലൂടെ 7.5 കോടി വരുമാനമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. അശ്ലീല ആപ്പുകളിലേക്കായി തയ്യാറാക്കിയിരുന്ന വീഡിയോകള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറുകളും ഫോണും പൊലീസ് പിടിച്ചെടുത്തു. 

വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതായിട്ടാണ് റിപ്പോര്‍ട്ട്.അഡള്‍ട്ട് ഉള്ളടക്കമുള്ള ആപ്ലിക്കേഷന്റെ ദൈനംദിന പ്രവര്‍ത്തനത്തിനായി കുന്ദ്ര ഉണ്ടാക്കിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകള്‍ മുംബൈ പൊലീസ് പരിശോധിച്ചതായാണ് വിവരം.

പോണോഗ്രാഫിക്ക് കണ്ടന്റ് നിര്‍മ്മിക്കാനും വില്‍ക്കാനും വേണ്ടി കുന്ദ്ര 'പ്‌ളാന്‍ ബി' തയ്യാറാക്കിവെച്ചിരുന്നു എന്നാണ് ചാറ്റുകള്‍ വെളിപ്പെടുത്തുന്നത്. പോണോഗ്രാഫിക്ക് കണ്ടന്റ് നിര്‍മ്മിക്കുന്നതിന് വേണ്ടി പുതിയ ആപ്പ് തന്നെ ഉണ്ടാക്കാനും കുന്ദ്രയ്ക്ക് പദ്ധതിയുണ്ടായിരുന്നെന്നും ചാറ്റില്‍ കണ്ടെത്തി.

ഹോട്ട്‌ഷോട്ട് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് പുതിയ ആപ്പിനുള്ള പദ്ധതി ഉണ്ടാക്കിയത്.

ഗ്രൂപ്പിലെ ഒരു അംഗവുമായി കുന്ദ്ര 'പ്ലാന്‍ ബി'യെക്കുറിച്ച് ചര്‍ച്ച ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.