CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 41 Seconds Ago
Breaking Now

കേരളത്തിനു നല്‍കിയ കോവിഡ് വാക്‌സിനില്‍ പത്തുലക്ഷം ഡോസ് ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഈ പത്തുലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എം.പി.മാര്‍ പറഞ്ഞു.

കേരളത്തിനു നല്‍കിയ കോവിഡ് വാക്‌സിനില്‍ പത്തുലക്ഷം ഡോസ് ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി.  സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എംപിമാര്‍ നിവേദനം നല്‍കാന്‍ ചെന്നപ്പോഴാണ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചതെന്ന് ടി.എന്‍. പ്രതാപനും ഹൈബി ഈഡനും പറഞ്ഞു.

രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ടുചെയ്ത സംസ്ഥാനമാണ് കേരളമെന്നും ഇപ്പോഴും കേസുകള്‍ അധികമാണെന്നും എം.പി.മാര്‍ ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിന്റെ പേരില്‍ അടച്ചിടുന്ന നടപടി എക്കാലത്തേക്കും പ്രായോഗികമല്ല. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും എം.പി.മാര്‍ മന്ത്രിയോടു പരാതിപ്പെട്ടു.

വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്‌സിന്റെ കണക്കുകളും കാണിച്ചുകൊടുത്തു. ഈ പത്തുലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എം.പി.മാര്‍ പറഞ്ഞു.

ആരോഗ്യസംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതായിട്ടും കേരളത്തില്‍ രോഗവ്യാപനത്തിന് ശമനമില്ലാത്തതെന്തെന്ന് മന്ത്രി ചോദിച്ചു. വാക്‌സിനേഷന്‍ കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മതിയായ വാക്‌സിന്‍ നല്‍കി സംസ്ഥാനത്തെ സഹായിക്കണമെന്നും മറുപടി നല്‍കിയതായി എം.പി.മാര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.