CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 53 Seconds Ago
Breaking Now

ശരീരത്തില്‍ ചെളി വാരിത്തേച്ച് സ്റ്റാറാകാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തക കുടുങ്ങി! വെള്ളപ്പൊക്കത്തില്‍ പെട്ടവരെ സഹായിച്ചെന്ന് തെളിയിക്കാന്‍ സ്വയം ചെളി തേയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ കള്ളം പൊളിഞ്ഞു

കള്ളത്തരങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തുന്നത് അറിയാതെയാണ് ഓലെന്‍ വാര്‍ത്തയ്ക്കായി ക്യാമറയ്ക്ക് മുന്നിലെത്തിയത്

വെള്ളപ്പൊക്ക ദുരിതം പങ്കുവെയ്ക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സ്വന്തം ശരീരത്തില്‍ തെളി തേച്ചുപിടിപ്പിച്ച മാധ്യമപ്രവര്‍ത്തകയെ പുറത്താക്കി. ജര്‍മ്മനിയിലെ ടിവി റിപ്പോര്‍ട്ടറാണ് കുരുങ്ങിയത്. ജര്‍മ്മനിയില്‍ 128 പേരുടെ ജീവനെടുത്ത കനത്ത വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് കാണിക്കാനായിരുന്നു 39-കാരി സൂസന്ന ഓലെന്‍ ദേഹത്ത് ചെളി പുരട്ടിയത്. 

വെള്ളപ്പൊക്കത്തിന് ശേഷം വൃത്തിയാക്കുമ്പോള്‍ ആര്‍ടിഎല്‍ അവതാരക ഒരു കൈസഹായം നല്‍കുന്നുവെന്ന തലക്കെട്ടോടെയാണ് ആര്‍ടിഎല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഓലെന്‍ ആയിരുന്നു വാര്‍ത്തയിലെ താരം. എന്നാല്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കവെ ഒരു കാഴ്ചക്കാരന്‍ പകര്‍ത്തിയ വീഡിയോ മാധ്യമപ്രവര്‍ത്തകയുടെ കള്ളം പൊളിച്ചു. 

ഈ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ഓലെനെ ചാനല്‍ പുറത്താക്കി. റിപ്പോര്‍ട്ടറുടെ പ്രവൃത്തി മാധ്യമ മൂല്യങ്ങള്‍ തെറ്റിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരെ പുറത്താക്കിയത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന മേഖലയില്‍ നില്‍ക്കവെ ഓലെന്‍ താഴെ നിന്നും ചെളിയെടുത്ത് ദേഹത്ത് തേയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

രണ്ടാമത് മുഖത്തും അല്‍പ്പം ചെളി തേച്ചു. തന്റെ കള്ളത്തരങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തുന്നത് അറിയാതെയാണ് ഓലെന്‍ വാര്‍ത്തയ്ക്കായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്തായാലും വീഡിയോ പുറത്തുവന്നതോടെ മുഖത്ത് യഥാര്‍ത്ഥത്തില്‍ ചെളി പുരണ്ടു!




കൂടുതല്‍വാര്‍ത്തകള്‍.