CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 18 Minutes 38 Seconds Ago
Breaking Now

പാലട പ്രഥമന്‍

രുചിയേറിയ പാലട പ്രഥമന്‍ ആസ്വദിക്കാം.

ചേരുവകള്‍

അട      ¼ കിലോ

പാല്‍       3 ലിറ്റര്‍

പഞ്ചസാര    ¾ ഗ്ലാസ്

നെയ്യ്

ഏലയ്ക്കാപൊടി

തയ്യാറാക്കുന്ന വിധം

വാങ്ങിയ അട ആണെങ്കില്‍ 15 മിനിറ്റെങ്കിലും അട ചൂടുവെള്ളത്തില്‍ കുതിര്‍ത്തിരിക്കണം. പിന്നെ പച്ചവെള്ളത്തില്‍ കഴുകി എടുക്കണം. എന്നാല്‍ തമ്മില്‍ തമ്മില്‍ ഇത് ഒട്ടിപിടിക്കില്ല. 2 ലിറ്റര്‍ പാല്‍ തിളപ്പിക്കുക. തിളച്ച് കുറച്ച് വറ്റിവരുമ്പോള്‍ അട ചേര്‍ത്ത് വേവിയ്ക്കുക. പഞ്ചസാര ചേര്‍ത്ത് പിന്നെയും വേവിയ്ക്കുക. നല്ലപോലെ കുറുകി വരുമ്പോള്‍ ഏലക്കായ് പൊടി ചേര്‍ത്ത് ചൂടോടെയോ തണുപ്പിച്ചോ കഴിയ്ക്കാവുന്നതാണ്.