CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 48 Minutes Ago
Breaking Now

കുറ്റ്യാടിയില്‍ 17 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവം ; പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സുരക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയെന്ന് വി ഡി സതീശന്‍

സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തില്‍ അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

കോഴിക്കോട് കായക്കൊടിയില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോഴിക്കോട് കുറ്റ്യാടിയില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെയായി സംസ്ഥാനത്ത് കൂടി വരുന്നത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തില്‍ അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിന് പഴുതടച്ച രീതിയിലുള്ള അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സായൂജ് (24), ഷിബു (32), രാഹുല്‍ (22), അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. പ്രണയം നടിച്ച് ആണ്‍സുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നാം തിയ്യതി ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നത്. പ്രണയം നടിച്ച പ്രതി പെണ്‍കുട്ടിയെ ജാനകിക്കാട്ടിലേക്കു കൊണ്ടുപോയി സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിക്ക് ശീതളപാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി

 




കൂടുതല്‍വാര്‍ത്തകള്‍.