CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 26 Seconds Ago
Breaking Now

ഫ്രാന്‍സില്‍ കോവിഡ് അഞ്ചാം തരംഗം ; ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി ; രോഗികളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ദ്ധനവെന്ന് ആരോഗ്യവകുപ്പ്

വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തില്‍ മുന്നേറുന്നത് കൊണ്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്.

ഫ്രാന്‍സില്‍ കോവിഡ് അഞ്ചാം തരംഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. രോഗികളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.

മിന്നല്‍ വേഗത്തിലാണ് കൊവിഡ് അഞ്ചാം തരംഗം വ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അത്താല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തില്‍ മുന്നേറുന്നത് കൊണ്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്.

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഹെല്‍ത്ത് പാസ് നല്‍കാനുള്ള നടപടികളും ഫ്രാന്‍സില്‍ പുരോഗമിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് കോവിഡ് വന്നിട്ടുണ്ടോ, വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്നൊക്കെ ഈ പാസ് വഴി അറിയാന്‍ സാധിക്കും. പാസിന്റെ അടിസ്ഥാനത്തിലായിരിക്കും ഫ്രാന്‍സില്‍ പൊതു ഇടങ്ങളിലെ പ്രവേശനം.

 




കൂടുതല്‍വാര്‍ത്തകള്‍.