CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 40 Seconds Ago
Breaking Now

വളര്‍ത്തുനായയുടെ പിറന്നാള്‍ ഏഴു ലക്ഷം മുടക്കി ആഘോഷിച്ചു ; സംഗീതവും നൃത്തവും നോട്ടെറിയലും ; വീഡിയോ വൈറലായതോടെ അറസ്റ്റിലായി

കൊവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കെത്തിയത്.

വളര്‍ത്തുനായ്ക്കുട്ടിയുടെ  രണ്ടാം ജന്മദിനാഘോഷം കൊവിഡ് മാനദണ്ഡം  ലംഘിച്ചെന്നാരോപിച്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ചിരാഗ് പട്ടേല്‍ (24), സഹോദരന്‍ ഉര്‍വിഷ് പട്ടേല്‍(19), സുഹൃത്ത് ദിവ്യേഷ് മഹേറിയ എന്നിവരാണ് അറസ്റ്റിലായത്. ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് ഇവര്‍ നായ്ക്കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷിച്ചത്. അബി എന്ന പേരുള്ള നായ്ക്കുട്ടിപോമറേനിയന്‍ ഇനത്തില്‍പ്പെട്ടതാണ്. ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി സംഗീതപരിപാടിയും ഗര്‍ബ നൃത്തവും സംഘടിപ്പിച്ചു. ആഘോഷത്തിനിടെ നോട്ടുകള്‍ മുകളിലേക്ക് എറിയുന്നതും വീഡിയോയില്‍ കാണാം. കൊവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കെത്തിയത്. സാമൂഹിക അകലം പാലിക്കാത്തതിനും മാസ്‌കില്ലാതെ നൃത്ത പരിപാടി അവതരിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്

 




കൂടുതല്‍വാര്‍ത്തകള്‍.