CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 33 Seconds Ago
Breaking Now

അരുണാചലില്‍ പതിനേഴുകാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്

യുവാവിനെ രക്ഷപെടുത്താനുള്ള നീക്കങ്ങള്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചതായാണ് വിവരം.

അരുണാചലില്‍ ചൈനീസ് അതിക്രമം വീണ്ടും. സിയാങ് ജില്ലയിലെ അതിര്‍ത്തി ഗ്രാമം കടന്നെത്തിയ ചൈനീസ് സൈന്യം മിരം താരോണ്‍ എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയതായി അരുണാചലില്‍ നിന്നുള്ള എംപി താപിര്‍ ഗുവ അറിയിച്ചു.

ജോണി യാങ് മറ്റൊരു യുവാവിനെയും സേന തട്ടിയെടുത്തെങ്കിലും ഇയാള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ തിരികെ എത്തിയാണ് മിരം സൈന്യത്തിന്റെ പിടിയിലാണെന്നും രക്ഷപെടുത്തണമെന്നും അധികൃതരെ അറിയിച്ചത്. സിഡോ ഗ്രാമത്തില്‍ ഇരുവരും നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക്കിനെ അറിയിച്ചിട്ടുണ്ടെന്നും താരോണെ രക്ഷിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും താപിര്‍ ആവശ്യപ്പെട്ടു. യുവാവിനെ രക്ഷപെടുത്താനുള്ള നീക്കങ്ങള്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചതായാണ് വിവരം.

ഇതിന് മുമ്പ് 2020 സെപ്റ്റംബറിലും ചൈനീസ് സേന സമാന രീതിയില്‍ യുവാക്കളെ തട്ടിക്കൊണ്ട് പോയിട്ടുണ്ട്. അന്ന് അഞ്ച് പേരെ തട്ടിയെടുത്ത സൈന്യം ഒരാഴ്ചയ്ക്ക് ശേഷമാണ് അവരെ വിട്ടയച്ചത്. 2018ല്‍ ഈ പ്രദേശത്ത് ചൈന അനധികൃതമായി റോഡ് നിര്‍മിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.