CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 58 Seconds Ago
Breaking Now

നാര്‍സോ 50എ പ്രൈമിനൊപ്പം ചാര്‍ജര്‍ നല്‍കില്ലെന്ന് റിയല്‍മി

ഇനി ഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ നല്‍കില്ലെന്ന് റിയല്‍മി. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നാര്‍സോ 50എ പ്രൈമിനൊപ്പം ചാര്‍ജര്‍ നല്‍കില്ലെന്ന് റിയല്‍മി അറിയിച്ചു. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്നും റിയല്‍മി വിശദീകരിച്ചു. നാര്‍സോ 50എ പ്രൈം ഫോണുകള്‍ക്കൊപ്പം മാത്രമാവും ചാര്‍ജറുകള്‍ നല്‍കാത്തത്. ഈ തീരുമാനത്തോട് ഉപഭോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നും തീരുമാനം വില്പനയെ ബാധിക്കുമോ എന്നും അറിയാനാണ് കമ്പനിയുടെ ഈ നീക്കം.

ആപ്പിള്‍ ആണ് ആദ്യം ഈ പതിവ് ആരംഭിച്ചത്. ആപ്പിളിന്റെ ഐഫോണുകള്‍ക്കൊപ്പം ഇപ്പോള്‍ ചാര്‍ജറോ ഹെഡ്‌സെറ്റോ ലഭിക്കാറില്ല. മറ്റ് പല മൊബൈല്‍ കമ്പനികളും ഇപ്പോള്‍ ബോക്‌സില്‍ ഹെഡ്‌സെറ്റ് നല്‍കുന്നില്ല. ഇവ പ്രത്യേകം പണം കൊടുത്ത് വാങ്ങണം. ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആപ്പിള്‍ ഇതില്‍ നിന്ന് പിന്മാറിയിട്ടില്ല. ചാര്‍ജറുകള്‍ ഒഴിവാക്കുന്നതോടെ ഫോണുകള്‍ വിലകുറച്ച് നല്‍കാന്‍ കഴിയുമെന്നാണ് റിയല്‍മി പറയുന്നത്. എന്നാല്‍, ചാര്‍ജര്‍ ഒഴിവാക്കിയാല്‍ കമ്പനിക്ക് ലാഭമുണ്ടാവുമെന്ന വസ്തുത ആപ്പിള്‍ അംഗീകരിച്ചിട്ടില്ല. ബോക്‌സില്‍ നിന്ന് ചാര്‍ജറും ഹെഡ്‌സെറ്റും നീക്കം ചെയ്തതിനെ തുടര്‍ന്ന് ആപ്പിള്‍ കമ്പനി ഏകദേശം 650 കോടി ഡോളര്‍ ലാഭമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.