CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 39 Minutes 5 Seconds Ago
Breaking Now

പോര്‍ട്‌സ് മൗത്ത് ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി മിഷനില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍

പോര്‍ട്‌സ് മൗത്ത്  ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും . ഇന്ന് രാവിലെ എട്ട് പതിനഞ്ചിനും , വൈകുന്നേരം മൂന്ന്  മുപ്പതിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും , തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുപ്പതിന് വിശുദ്ധ കുരിശിന്റെ വഴിയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും 

പെസഹാ വ്യാഴാഴ്ച രാവിലെ പത്തര മുതല്‍ അഞ്ച്  മുപ്പത് വരെ ദിവ്യകാരുണ്യ ആരാധന തുടര്‍ന്ന് പെസഹാ തിരുക്കര്‍മ്മങ്ങള്‍ , വിശുദ്ധ കുര്‍ബാന ,തുടന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം . പീഡാനുഭവ വെള്ളി ഉച്ചക്ക് രണ്ട് മണിക്ക് പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ . വിശുദ്ധ കുരിശിന്റെ  വഴി , വലിയ ശനിയാഴ്ച  ഒന്‍പതരയ്ക്ക് വിശുദ്ധ കുര്‍ബാന , ജ്ഞാനസ്‌നാന വൃത  നവീകരണം , പുത്തന്‍ തീയും , വെള്ളവും വെഞ്ചരിപ്പ് ,.രാത്രി ഒന്‍പത് മണിക്ക് ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍ , ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച രാവിലെ എട്ട് പതിനഞ്ചിന്  വിശുദ്ധ കുര്‍ബാന . തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും . മിഷന്‍ ഡയറക്ടര്‍ ഫാ. ജിനോ അരീക്കാട്ട്  എം . സി . ബി . എസ്  അറിയിച്ചു .

 ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.