CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 36 Seconds Ago
Breaking Now

ചര്‍ച്ചില്‍ ഇഎസ്‌യു പബ്ലിക് സ്പീക്കിങ് മത്സരത്തിന്റെ ഗ്രാന്‍ഡ് നാഷണല്‍ ഫൈനല്‍ മത്സരത്തില്‍ സ്വിന്‍ഡനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിക്ക് ബെസ്റ്റ് ചെയര്‍ പുരസ്‌കാരം; നാനൂറിലധികം ടീമുകളെ പിന്തള്ളി നേട്ടം സ്വന്തമാക്കി ആദില്‍

വില്‍റ്റ്ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗമാണ്

2022 മേയ് 9ന് കേംബ്രിഡ്ജിലെ ചര്‍ച്ചില്‍ കോളേജില്‍ നടന്ന ചര്‍ച്ചില്‍ ഇഎസ്യു പബ്ലിക് സ്പീക്കിങ് മത്സരത്തിന്റെ ഗ്രാന്‍ഡ് നാഷണല്‍ ഫൈനല്‍ മത്സരത്തില്‍ ചെല്‍റ്റന്‍ഹാിലെ പേറ്റ്സ് ഗ്രാമര്‍ സ്‌കൂളിലെ 11ാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആദില്‍ ബഷീര്‍ ബെസ്റ്റ് ചെയര്‍ നേടി. 16 കാരനായ ആദില്‍ സ്വിന്‍ഡനിലാണ് താമസിക്കുന്നത്. വില്‍റ്റ്ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗമാണ്.

യുകെയില്‍ നിന്നുള്ള 440 സ്‌കൂളുകളില്‍ നിന്നുള്ള ടീമുകളെ പിന്തള്ളിയാണ് ആദിലിന്റെ ടീം ഫൈനല്‍ മത്സരത്തിന് എത്തിയതും രണ്ടാം സ്ഥാനം സ്വന്തമാക്കിയരും. ആദിലിനാണ് ബെസ്റ്റ് ചെയര്‍ പുരസ്‌കാരം.

400 ലധികം ടീമുകള്‍ മത്സരിച്ചപ്പോള്‍ 13 സ്‌കൂളുകളാണ് സെമി ഫൈനലിലെത്തിയത്. ഇബ്സ്റ്റോക്ക് പ്ലേസ് സ്‌കൂള്‍, ഔണ്ടില്‍ സ്‌കൂള്‍, ഓക്സ്ഫോര്‍ഡ് സ്പിയേഴ്സ് അക്കാദമി, പേറ്റ്സ് ഗ്രാമര്‍ സ്‌കൂള്‍, സെന്റ് കാതറിന്‍സ് സ്‌കൂള്‍, ബ്രാംലി, ദി ചീഡില്‍, അക്കാദമി എന്നിങ്ങനെ ആറു സ്‌കൂള്‍ ടീമുകള്‍ സെമിയില്‍ മത്സരിച്ചു.

ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ സൊസൈറ്റിയുടെ സ്പോണ്‍സര്‍ ചെയര്‍ ഓഫ് കോമ്പറ്റീഷന്‍ ലോറന്‍സ് ഗെല്ലര്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊച്ചുമകള്‍ ജെന്നി ചര്‍ച്ചില്‍, ഇ എസ് യു പൂര്‍വ വിദ്യാര്‍ത്ഥിയും ബിബിസി ലുക്ക് ഈസ്റ്റ് സൂസി ഫൗളര്‍ വാട്ടിന്റെ അവതാരകയും ഉള്‍പ്പെടെയുള്ള വിധി കര്‍ത്താക്കള്‍ക്ക് മുന്നിലാണ് ടീമുകള്‍ അവതരണം നടത്തിയത്.

വിദ്യാഭ്യാസം രൂപപ്പെടുത്തുന്നത്, നിയമം പണക്കാര്‍ക്ക് വേണ്ടി എന്നീ വിഷയങ്ങളില്‍ സ്പീക്കര്‍മാര്‍ മികച്ച രീതിയില്‍ സംസാരിച്ചു. രസകരമായ ആമുഖങ്ങള്‍ വിധികര്‍ത്താക്കളെ അത്ഭുതപ്പെടുത്തി. മത്സരം ഏറെ കനത്തതായിരുന്നു. ഒടുവില്‍ പീറ്റര്‍ബറോയിലെ ഔണ്ടില്‍ സ്‌കൂളിനെ മികച്ച ടീമായും പേറ്റ്സ് ഗ്രാമര്‍ സ്‌കൂളിനെ റണ്ണേഴ്സ് അപ്പായും പ്രഖ്യാപിച്ചു.

ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ സൊസൈറ്റിയുടെ സ്പോണ്‍സര്‍ ചെയ്യുന്ന പ്രശസ്തമായ ഇഎസ്യു ചര്‍ച്ചില്‍ പബ്ലിക് സ്പീക്കിംഗ് മത്സരം ഇംഗ്ലണ്ടിലും വെയില്‍സിലും നിന്നുമായി 400 ഓളം ടീമുകള്‍ മാറ്റുരയ്ക്കുന്ന വലിയ മത്സരമാണ്. നേരത്തെ തന്നെ ആദിലും സഹോദരനും പ്രസംഗ മത്സരത്തില്‍ അസോസിയേഷന്‍ പരിപാടികളിലും യുക്മ കലാമേളയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

സഹോദരന്‍ അലന്‍ ബഷീര്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അടുത്തിടെ ചാനല്‍ 5 മീറ്റ് ദി എക്സ്പേര്‍ട്ട് പ്രോഗ്രാമില്‍ അഭിനയിച്ച അലന്‍ യുകെഎംഎ ഡ്രംസ് സബ് ജൂനിയേഴ്സ് കാറ്റഗറിയില്‍ വിജയിയാണ്.

ആദിലും കുടുംബവും സ്വിന്‍ഡനിലാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ തിരുവനന്തപുരം സ്വദേശികളാണ്.പിതാവ് റഫീഖ് ബഷീര്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്നു. അമ്മ ഫെബിന്‍ ബഷീര്‍ ജിപി യായും സേവനമനുഷ്ഠിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.