CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 48 Seconds Ago
Breaking Now

രോഗികളെ പരിചരിക്കുന്നതിനായി വിവാഹം പോലും വേണ്ടെന്നു വെച്ച ആരോഗ്യപ്രവര്‍ത്തകനായ നവീന്‍ രാജിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്

20ാമത് ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡാണ് ഇന്ദിരാനഗറിലെ സിവി രാമന്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസറായ നവീനിന് ലഭിച്ചത്.

മഹാമാരി സമയത്ത് രോഗികളെ പരിചരിക്കുന്നതിനായി വിവാഹം പോലും വേണ്ടെന്നു വെച്ച ആരോഗ്യപ്രവര്‍ത്തകനായ നവീന്‍ രാജിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്. 20ാമത് ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡാണ് ഇന്ദിരാനഗറിലെ സിവി രാമന്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസറായ നവീനിന് ലഭിച്ചത്. 12 നഴ്‌സുമാര്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

2020ല്‍ കോവിഡ് മഹാമാരിയുടെ സമയത്ത് നവീന്‍ രാജിന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൊവിഡ് മഹാമാരി രാജ്യത്ത് പിടിമുറുക്കിയത്. എന്നാല്‍ ഡ്യൂട്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിവാഹം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നവീന്‍ രാജ് പറയുന്നു.

കോവിഡിന്റെ ആദ്യ തരംഗത്തില്‍ തന്നെ യാതൊരു ഭയവും കൂടാതെ കോവിഡ് രോഗികളെ പരിചരിക്കാന്‍ ഈ തീരുമാനം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിതരായ സ്ത്രീകളുടെ പ്രസവം കൈകാര്യം ചെയ്ത ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഗുജറാത്ത് സ്വദേശിയായ ഭാനുമതിയാണ് അവാര്‍ഡിന് അര്‍ഹയായത്. വഡോദരയിലെ സര്‍ സായാജിറാവു ജനറല്‍ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണികളുടെ പ്രസവവും നവജാത ശിശുക്കളുടെ പരിചരണവുമാണ് അവര്‍ കൈകാര്യം ചെയ്തിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.