CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 42 Seconds Ago
Breaking Now

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്‍ 15ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മേയ് 27,28,28 തിയതികളില്‍ ലിവര്‍പൂളില്‍ നടക്കും

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്‍ 15ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മേയ് 27,28,28 തിയതികളില്‍ യുകെയിലെ വടക്കു പടിഞ്ഞാറുള്ള ലിവര്‍പൂള്‍ പട്ടണത്തില്‍ ഡിക്‌സന്‍ ബോഡ്ഗ്രീന്‍ അക്കാദമിയില്‍ നടക്കും

Dixon broadgreen acadamy, Queens drive, Liver pool, L13 5UQ

27  വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് റീജിയന്‍ പ്രസിഡന്റ് പ്രാര്‍ത്ഥിച്ച് ഉത്ഘാടനം ചെയ്യുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി റ്റി എബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, ജോയ്ന്റ് സെക്രട്ടറി ബ്രദര്‍ മാത്യു സാം, ട്രഷറര്‍ ബ്രദര്‍ ജോണ്‍ മാത്യു, പ്രമോഷണല്‍ സെക്രട്ടറി പാസ്റ്റര്‍ വിത്സന്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കും. പാസ്റ്റര്‍ സാം ജോര്‍ജ് (ഐപിസി ജനറല്‍ സെക്രട്ടറി) ,പാസ്റ്റര്‍ ഷിബു തോമസ് (ഐപിസി ഒക്കലഹോമ) എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.

28 ശനിയാഴ്ച പകല്‍ 2 മുതല്‍ 5 മണി വരെ സണ്‍ഡേ സ്‌കൂള്‍, പി വൈ പി എ , സഹോദരി സമാജം വാര്‍ഷിക സമ്മേളനങ്ങള്‍ നടക്കും. ഞായറാഴ്ച രാവിലെ 9.30 ന് റീജിയനിലെ 31 സഭകള്‍ ഒരുമിച്ചുള്ള സംയുക്ത ആരാധനയും കര്‍തൃമേശയും തുടര്‍ന്ന് പൊതു യോഗത്തോടു കൂടി ഒരു മണിക്ക് കണ്‍വെന്‍ഷന്‍ അവസാനിക്കും.

ഐപിസി ശാലോം ലിവര്‍പൂള്‍ സഭാ കണ്‍വെന്‍ഷന് ആതിഥ്യം വഹിക്കും. പാസ്റ്റര്‍ വില്‍സന്‍ ബേബി ലോക്കല്‍ കണ്‍വീനര്‍, പാസ്റ്റര്‍ പി സി സേവ്യര്‍, പബ്ലിസിറ്റി കണ്‍വീനര്‍, പാസ്റ്റര്‍ ജോണ്‍ മാത്യു പ്രയര്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ജോമോന്‍ ഫുഡ് കണ്‍വീനര്‍ എന്നിവരും വിവിധ കമ്മറ്റികളും സമ്മേഏളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ബ്രദര്‍ ജോവിന്‍ ജോര്‍ജ് കോ ഓര്‍ഡിനേറ്ററായി റീജിയനിലെ വിവിധ സഭകളില്‍ നിന്നുള്ള ഗായക സംഘം ആരാധനയ്ക്ക് നേതൃത്വം നല്‍കും.




കൂടുതല്‍വാര്‍ത്തകള്‍.