CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 12 Minutes 53 Seconds Ago
Breaking Now

ഞാന്‍ ഒന്നിനും കൊള്ളാത്തവനും ഒരു കൊള്ളരുതാത്തവനുമായി തോന്നുന്നുണ്ടോ? എങ്കില്‍ ഇപ്പോള്‍ രാജി വെക്കാം; വികാരാധീനനായി ഉദ്ധവ് താക്കറെ

തന്നേയും മകന്‍ ആദിത്യനേയും നിങ്ങള്‍ നേതാക്കളായി അംഗീകരിച്ചിട്ടുണ്ടോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നു

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വികാരാധീനനായി പ്രതികരിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ ഒട്ടും കഴിവില്ലാത്തവനാണെന്ന് വിമത എംഎല്‍എമാര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തന്നേയും മകന്‍ ആദിത്യനേയും നിങ്ങള്‍ നേതാക്കളായി അംഗീകരിച്ചിട്ടുണ്ടോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നു.

'ഞാന്‍ കൊള്ളരുതാത്തവനും കഴിവുകെട്ടവനുമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. അതെന്നോട് പറയൂ. പാര്‍ട്ടിയില്‍ നിന്നും ഈ നിമിഷം വിട്ടുനില്‍ക്കാന്‍ തയ്യാറാണ്. ബാല്‍സാഹേബ് പറഞ്ഞത് പ്രകാരം നിങ്ങള്‍ എന്നെ ബഹുമാനിച്ചു. എന്നാല്‍ ഇന്ന് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്നേയും മകന്‍ ആദിത്യനേയും നേതാവായി അംഗീകരിച്ചിരുന്നോയെന്നാണ്.' ഉദ്ധവ് താക്കറെ പറഞ്ഞു.

പാര്‍ട്ടി നേതാക്കളുമായി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് താക്കറെ ഇക്കാര്യം പറഞ്ഞത്. താന്‍ ജനങ്ങളെ കാണുന്നില്ലെന്നാണ് ചില സമയത്ത് അവര്‍ പറയുന്നത്, എന്‍സിപിയും കോണ്‍ഗ്രസും പിന്തുണക്കുന്നില്ലെന്നാണ് മറ്റ് ചിലപ്പോള്‍ പറയുന്നതെന്നും താക്കറെ വിമര്‍ശിച്ചു.

ബിജെപിയുമായി യോജിച്ച് പോകണമെന്ന് നേതാക്കളില്‍ നിന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടെന്ന് ഷിന്‍ഡെ പറഞ്ഞതായും യോഗത്തില്‍ താക്കറെ പറഞ്ഞു. ആ എംപിമാരെ തന്റെ അടുത്തേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും താക്കറെ കൂട്ടിചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.