ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ പ്രൊവിന്‍സ് 2022-24 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. കഴിഞ്ഞ മെയ് മാസം കൂടിയ ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തിരെഞ്ഞെടുത്തത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡോ : ശ്രീനാഥ് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കേരള ഗവണ്‍മെന്റ് ഗ്ലോബല്‍ അഡ്വൈസറൂം, യുകെയിലെ ലിങ്കന്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലെക്ചറുമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു കെന്റില്‍ നിന്നുള്ള ഡോ : ഗ്രേഷ്യസ് സൈമണ്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിസ് കരസ്തമാക്കി, ഇപ്പോള്‍ സൗത്ത് ലണ്ടന്‍ മോഡസ്‌ലി ഹോസ്പിറ്റലില്‍ വര്ഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു.പ്രസിഡന്റ് വാല്‍സാളില്‍ നിന്നുള്ള സൈബിന്‍ പാലാട്ടി തല്‍ സ്ഥാനം തുടരുന്നു. വൈസ് ചെയര്‍മാനായി കെന്റില്‍ നിന്നുള്ള പോള്‍ വര്‍ഗിസ് തുടരുന്നു. വൈസ് പ്രസിഡന്റായി നോട്ടിന്‍ഹാമില്‍ നിന്നുള്ള പ്രോബിന്‍ പോള്‍ കോട്ടക്കല്‍ തെരഞ്ഞിടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി വുസ്റ്ററില്‍ നിന്നുള്ള വേണു ചാലക്കുടി തുടരും. ട്രെഷരാറായി ചെസ്റ്റഫീല്‍ഡില്‍ നിന്നുള്ള ജിയോ ജോസഫ് വാഴപ്പിള്ളി തെരഞ്ഞിടുക്കപ്പെട്ടു.യുകെ പ്രൊവിന്‍സ് വിമന്‍സ് ഫോറം കോ കോര്‍ഡിനേറ്ററായി ടാന്‍സി പാലാട്ടിയെ തെരഞ്ഞിടുത്തു.
യുകെ പ്രൊവിന്‍സ് ആരംഭിച്ചു രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ നിരവധി സാമൂഹിക പ്രതിഭക്തദയുള്ള സെമിനാറുകള്‍ നടത്താന്‍ കഴിഞ്ഞു.
ഇനിയും കൂടുതല്‍ പരിപാടികള്‍ നടത്താന്‍ പുതിയ ഭാരവാഹികള്‍ക്കു സാധിക്കെട്ടെ എന്ന് പ്രത്യാശീക്കുന്നു.
കൂടുതല്‍ വിവരംങ്ങള്‍ക്കു www.wmcuk.org or ഭാരവാഹികളുമായി ബന്ധപ്പെടുക.
സൈബിന്‍ പാലാട്ടി 07415653749.
ജിയോ ജോസഫ്