CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 56 Seconds Ago
Breaking Now

ഒന്നരവയസുള്ള കുഞ്ഞിന്റെ കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കുറ്റം മൂത്ത മകന്റെ പേരിലാക്കാന്‍ ശ്രമം ; പിതാവിന്റെ ക്രൂരത പുറത്തുവന്നതോടെ അറസ്റ്റ്

മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനെ ദേഹോപദ്രവം ചെയ്തത്.

ഒന്നര വയസുള്ള കുഞ്ഞിന്റെ കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ 31കാരനായ അഗസ്റ്റിനാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഇടതുകാലില്‍ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ക്രൂരത നടത്തിയത്.

മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനെ ദേഹോപദ്രവം ചെയ്തത്. എല്ലാ ദിവസവും അമ്മൂമ്മയുടെ വീട്ടില്‍ കൊണ്ടുവരുന്ന കുഞ്ഞിനെ നാലുദിവസമായി കൊണ്ടുചെല്ലാതെ മകള്‍ മാത്രം ഒറ്റയ്ക്ക് ചെന്നത് ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിന്റെ കാലിലെ മുറിവ് കണ്ടത്.

തുടര്‍ന്ന് കാര്യം അന്വേഷിച്ചപ്പോള്‍ അഞ്ചുവയസുകാരനായ മൂത്തമകന്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിച്ചുവെന്ന് പറഞ്ഞു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ അമ്മൂമ്മ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മൂത്തമകന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കുട്ടിയുടെ പിതാവാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. ആരെങ്കിലും ചോദിച്ചാല്‍ മൂത്ത മകനോട് കുറ്റം ഏല്‍ക്കാന്‍ പിതാവ് നിര്‍ബന്ധിച്ചിരുന്നതായും പോലീസ് പറയുന്നു.

ഇതിനെല്ലാം പുറമെ കുറച്ചുദിവസം മുമ്പ് കുഞ്ഞിന്റെ നെഞ്ചില്‍ സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായും നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നുവര്‍ഷം മുമ്പ് മുല്ലൂരില്‍ ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.