CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 28 Seconds Ago
Breaking Now

ലിവള്‍പൂള്‍ തിരുനാള്‍ ഇന്ന്

ലിവര്‍പൂള്‍ : ലിവര്‍പൂള്‍  ലിതര്‍ലാന്റ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റേയും ഭാരത അപ്പസ്‌തോലനായ മാര്‍തോമാശ്ലീഹായുടെയും തിരുനാള്‍ സംയുക്തമായി ഇന്ന് കൊണ്ടാടും.പ്രധാന തിരുനാള്‍ ദിനമായ ഇന്ന്  രാവിലെ 10 മണിക്ക് നടക്കുന്ന  ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനക്ക് റവ ഡോ . ജോസഫ് കറുകയില്‍  കാര്‍മ്മികത്വം വഹിക്കും.റവ. ഫാ. ജിന്‍സന്‍ മുട്ടത്തുകുന്നേല്‍ OFM Cap തിരുനാള്‍ സന്ദേശം നല്‍കും. ഫാ ആന്‍ഡ്രൂസ് ചെതലന്‍, ഡീക്കന്‍ ജോയ്‌സ് ജെയിംസ് എന്നിവര്‍ പങ്കെടുക്കും

തിരുനാളിന്റെ പ്രദക്ഷിണത്തിനു വേണ്ട മുത്തുകുടകളും കൊടികളും തിരുസ്വരൂപങ്ങള്‍ വഹിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തിരുനാള്‍ കമ്മിറ്റി അറിയിച്ചു. തിരുസ്വരൂപങ്ങള്‍ ഇടവകയിലെ യുവതീയുവാക്കള്‍ വഹിക്കും. (പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിക്കുന്നതോ ''ടെ സമാപന ശീര്‍വ്വാദം. ശേഷം പള്ളി ഹാളില്‍ എല്ലാവര്‍ക്കും സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും. തിരുനാളിന്റെ ഭാഗമായി ഇന്നലെ കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ ഗാനമേള മിമിക്‌സ് നടന്നു. തിരുനാളിന്റെ വിജയത്തിനായി കൈക്കാരന്മാരായ ആന്റണി മടുക്കക്കുഴി, വര്‍ഗ്ഗീസ് ആലുക്ക, അനില്‍ ജോസഫ്, ജനറല്‍ കണ്‍വീനര്‍ ജോളി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍  വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി വികാരി ഫാ ആന്‍ഡ്രൂസ് ചെതലന്‍ അറിയിച്ചു

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.