CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 50 Seconds Ago
Breaking Now

ചാലക്കുടി ചങ്ങാത്തം 2022' ന് വര്‍ണ്ണാഭമായ സമാപനം

ബിര്‍മിങ്ങ്ഹാം : ചാലക്കുടി മേഖലയില്‍ നിന്നും യുകെ യുടെ നാനാഭാഗങ്ങളില്‍ ഉള്ളവര്‍ കോവിഡിന്റെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 16 ജൂലൈ ശനിയാഴ്ച ബിര്‍മിങ്ങ്ഹാം അടുത്തുള്ള വാള്‍സാളില്‍ സംഗമിച്ചു.  താലത്തിന്റെയും, വാദ്യമേളത്തിന്റെയും ആരവത്തോടെ 'ചാലക്കുടി ചങ്ങാത്തം 2022'ന് ആരംഭം കുറിച്ചു. ജിബിയും, സോജനും ആലപിച്ച ഈശ്വര പ്രാത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡണ്ട് സൈബിന്‍ പാലാട്ടി അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയും, സെക്രട്ടറി ബിജു അമ്പൂക്കന്‍ സ്വാഗതം ആശംസി ക്കുകയും, ട്രെഷരാര്‍ ഷൈജി ജോയ് നന്ദി അര്‍പ്പിക്കുകയും ചെയ്ത യോഗത്തില്‍, എല്ലാവരുടെയും മാതാപിതാക്കളെ പ്രതിനിധികരിച്ചു ഇപ്പോള്‍ യുകെയില്‍ ഉള്ള ജോയ് പഴയാറ്റില്‍ ദബതികള്‍ നിലവിളക്കു കൊളുത്തി 'ചാലക്കുടി ചങ്ങാത്തം 2022' നു ഉല്‍ഘടനം  നിര്‍വഹിക്കുകയും, ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.

        തുടര്‍ന്ന് കുട്ടികളുടെയും, മുതിര്‍ന്നവരുടെയും, വൈവിദ്ധ്യമാര്‍ന്ന  കലാപരിപാടികള്‍ വേദിയെ  അവിസ്മരണിയമാക്കി. കൂടാതെ വിഭവ സമൃദ്ധമായ നാടന്‍ സദ്യ എല്ലാവരും ആസ്വദിച്ചു. പുതിയ  ഭാരവാഹികളായി  202224 വര്‍ഷത്തേക്ക്  ക്രോയ്‌ടോണില്‍  നിന്നുള്ള ഷിജോ  മല്‍പ്പാന്‍ പ്രസിഡന്റായും, ടെല്‍ഫോഡില്‍ നിന്നുള്ള ഷാജു മാടപ്പിള്ളി  സെക്രട്ടറിയായും, ബിര്‍മിങ്ങഹാമില്‍ നിന്നുള്ള ദീപ ഷാജു ട്രെഷരാര്‍ ആയും തെരഞ്ഞിടുക്കപ്പെട്ടു. പ്രോഗ്രാം കോര്‍ഡിനേറ്റസായി വാള്‍സാളില്‍ നിന്നും ടാന്‍സി പാലാട്ടിയും, സിനിമോള്‍ ബിജുവും തെരഞ്ഞിടുക്കപ്പെട്ടു. വളരെ മനോഹരമായ പരിപാടിയില്‍ ഉടനീളം ബെഞ്ചമിന്‍ പാലാട്ടിയും, സോണ ബാബുവും, ടാന്‍സി പാലാട്ടിയും ആങ്കറിങ് നിര്‍വഹിച്ചു.ഈ വര്‍ഷത്തെ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തത് ഫോക്കസ് ഫിന്‍സുര്‍ ലിമിറ്റഡ്  ബിര്‍മിങ്ഹാം, കൃഷ്ണമൂര്‍ഗന്‍ സോളിസിറ്റഴ്‌സ് ലണ്ടന്‍, ഫൈന്‍ കെയര്‍ 247ലിമിറ്റഡ് സ്റ്റോക്ക് ഓണ്‍ ട്രെന്റ്.എല്ലാവരും സൌഹൃദം പുതുക്കി അടുത്ത വര്‍ഷം കാണാം എന്ന പ്രതീക്ഷയോടെ പിരിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.