CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 30 Minutes 48 Seconds Ago
Breaking Now

ആണ്‍സുഹൃത്തിനൊപ്പം കണ്ടു; ഭാര്യയെ മരത്തില്‍ ഏഴു മണിക്കൂറോളം കെട്ടിയിട്ടു ; ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

ഭാര്യയെ കയറുകൊണ്ട് മരത്തില്‍ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതാണ് വീഡിയോയില്‍ ഉളളത്.

ആണ്‍സുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതില്‍ രോഷം പൂണ്ട് ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. മരത്തില്‍ കെട്ടിയിട്ട ശേഷമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സുഹൃത്തിനെ മറ്റൊരു മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലെ ഖമേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭാര്യയെ കയറുകൊണ്ട് മരത്തില്‍ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. ഏഴു മണിക്കൂറോളം ഭര്‍ത്താവ് ഭാര്യയെ മരത്തില്‍ കെട്ടിയിട്ടുവെന്ന് പോലീസ് പറഞ്ഞു

സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍, ദേശീയ വനിതാ കമ്മിഷനും (എന്‍സിഡബ്ല്യു) കേസെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിഡബ്ല്യു ചെയര്‍പഴ്‌സണ്‍ രേഖ ശര്‍മ രാജസ്ഥാന്‍ ഡിജിപിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.