CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 51 Seconds Ago
Breaking Now

കോവിഡിനെ തുടര്‍ന്ന് മാനസിക നില തെറ്റി ; മൂന്നു കുട്ടികളെ പാലത്തില്‍ നിന്നും താഴേക്കിറഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു

സംഭവത്തില്‍ എട്ടും അഞ്ചു വയസ് പ്രായമുള്ള രണ്ടു കുട്ടികള്‍ മരിച്ചു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ പിതാവ് കുട്ടികളെ പാലത്തില്‍ നിന്നും താഴേക്ക് എറിഞ്ഞ് ആത്മഹത്യ ചെയ്തു. മലേഷ്യയില്‍ എംആര്‍ആര്‍ 2 പാലത്തിന് മുകളില്‍ നിന്നാണ് ഇയാള്‍ കുട്ടികളെ എറിഞ്ഞത്. തുടര്‍ന്ന് ഇയാളും താഴേക്ക് ചാടുകയായിരുന്നു.

സംഭവത്തില്‍ എട്ടും അഞ്ചു വയസ് പ്രായമുള്ള രണ്ടു കുട്ടികള്‍ മരിച്ചു. രണ്ടു വയസ്സുള്ള കുട്ടി പുല്ലിലാണ് വീണത്. തുടര്‍ന്ന് ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മ്യാന്‍മാറില്‍ നിന്നുള്ള 38 കാരനാണ് കുട്ടികളെ പാലത്തില്‍ നിന്നുമെറിഞ്ഞ് താഴേക്കു ചാടിയത്.

ഭാര്യ റസ്റ്റൊറന്റില്‍ ജോലിക്ക് പോയ സമയത്തായിരുന്നു ഇയാള്‍ കുട്ടികളുമായി പുറത്തേക്കിറങ്ങിയത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഭാര്യ പറയുന്നു. 2029 വരെ മലേഷ്യയില്‍ ഇവര്‍ക്ക് അഭയാര്‍ത്ഥി വിസയുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.