CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Minutes 41 Seconds Ago
Breaking Now

വിശ്വാസ അഗ്നി ജ്വലിപ്പിക്കുന്ന സെഹിയോന്‍ കാത്തലിക് കണ്‍വെന്‍ഷന്‍ നാളെ

ദൈവീക സ്‌നേഹത്തിന്റെ മാധുര്യം നുകർന്ന് പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും കൃപകളും വര്‍ഷിച്ച് വിശ്വാസ അഗ്നി ജ്വലിപ്പിക്കുന്ന കാത്തലിക് കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാമില്‍ നടക്കും.

സെഹിയോന്‍ കാത്തലിക് യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഫാ. സോജി ഓലിക്കല്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വിടുതല്‍ ശുശ്രൂഷകനായ ഫാ. സാജു ഇലഞ്ഞി, യുകെയിലെ പ്രശസ്ത വചന പ്രഘോഷക റോസ് പവല്‍ എന്നിവരാണ് വചന ശുശ്രൂഷകള്‍ നയിക്കുന്നത്. ജപമാല, ദിവ്യബലി, വിടുതല്‍ ശുശ്രൂഷകള്‍ , കുമ്പസാരം, ആത്മീയ സാരോപദേശങ്ങള്‍, ദിവ്യകാരുണ്യ ആരാധന, കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം എന്നിവ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന് യുകെയുടെ നാനാഭാഗത്തുനിന്നും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണ് കടന്നു വരുന്നത്. നവതലമുറയെ വിശ്വാസത്തിന്റെ പാതയില്‍ സഞ്ചരിപ്പിക്കുന്നതിനും ആത്മീയ ജീവിതത്തിന് അടിത്തറയേകുന്നതിനും സഹായിക്കുന്ന  കണ്‍വെന്‍ഷന്‍ നടക്കുന്നത് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെയാണ് കണ്‍വെന്‍ഷന്‍..

വിലാസം Bethel Convention Centre. B70 7JW.




കൂടുതല്‍വാര്‍ത്തകള്‍.