CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 32 Seconds Ago
Breaking Now

യാത്രക്കാരെ സൂക്ഷിക്കുക! കഴിഞ്ഞ വര്‍ഷം പകുതിയോളം വനിതാ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി; പ്രശ്‌നം വഷളാക്കേണ്ടെന്ന് കരുതി മിക്കവരും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് സര്‍വ്വെ; റെയില്‍, ബസ്, മെട്രോ, പാസഞ്ചര്‍ സര്‍വ്വീസുകളില്‍ വനിതകള്‍ക്ക് അപമാനം സഹിക്കേണ്ടി വരുന്നു?

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ മോശമായ നിലയിലാണെന്ന് 80 ശതമാനത്തിലേറെ സ്ത്രീകള്‍

പകുതിയോളം വനിതാ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്കും ജോലി സമയത്ത് ലൈംഗികമായി അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി പുതിയ സര്‍വ്വെ. റെയില്‍, ബസ്, മെട്രോ, പാസഞ്ചര്‍ ഫെറി ഓപ്പറേഷനുകളിലെ 1400 വനിതാ ജോലിക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ ഈ ഞെട്ടിക്കുന്ന അവസ്ഥ കണ്ടെത്തിയത്. 

കഴിഞ്ഞ വര്‍ഷം പത്തില്‍ നാല് പേര്‍ക്ക് വീതം ഈ വിധം മോശം പെരുമാറ്റത്തിന് ഇരകളാകേണ്ടി വന്നതായി സര്‍വ്വെയില്‍ പറയുന്നു. മോശമായി സ്പര്‍ശനം, അനുമതിയില്ലാതെ കയറിപ്പിടിക്കുക, അനാവശ്യ പരാമര്‍ശങ്ങള്‍ എന്നിവയാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. എന്നിരുന്നാലും ഇരകളാകുന്ന 70 ശതമാനം പേരും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നില്ല. തങ്ങളുടെ പരാതി കാര്യമായി എടുക്കില്ലെന്നതാണ് ഇവരെ പിന്തിരിപ്പിക്കുന്നത്. 

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ മോശമായ നിലയിലാണെന്ന് 80 ശതമാനത്തിലേറെ സ്ത്രീകള്‍ പറയുന്നു. 'പകല്‍ സമയങ്ങളില്‍ എന്റെ നിതംബത്തില്‍ പുരുഷന്‍മാര്‍ തലോടി പോകുന്ന നിരവധി സംഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. രാത്രി കാലങ്ങളില്‍ മദ്യപിച്ച് എത്തുന്നവര്‍ പ്രശ്‌നം വഷളാക്കും. ഒരിക്കല്‍ ഒരു സംഘം പുരുഷന്‍മാര്‍ ബലം പ്രയോഗിച്ച് പിടിച്ചുവെയ്ക്കുകയും, മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു', ഒരു സ്ത്രീ സര്‍വ്വെയില്‍ വ്യക്തമാക്കി. 

ചൂളം വിളിക്കല്‍, സ്പര്‍ശനം, തുറിച്ച് നോട്ടം, ബുദ്ധിമുട്ടിപ്പിക്കുന്ന സംസാരങ്ങള്‍, അനാവശ്യമായി പ്രശംസിക്കല്‍, അനുമതി കൂടാതെ ചിത്രമെടുക്കല്‍ എന്നിവയെല്ലാമാണ് വനിതാ ജോലിക്കാര്‍ സര്‍വ്വെയില്‍ ചൂണ്ടിക്കാണിച്ച മറ്റ് പ്രശ്‌നങ്ങള്‍. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും, ഒറ്റയ്ക്ക് ജോലി ചെയ്യേണ്ടി വരുന്നത് കുറയ്ക്കുകയും ചെയ്യുന്നതാണ് വനിതാ ജോലിക്കാര്‍ക്ക് സുരക്ഷിതമായി മാറ്റാന്‍ അനിവാര്യമായ കാര്യങ്ങളെന്ന് ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.