രണ്ടാഴ്ച മുമ്പായിരുന്നു ആശിഷ് തങ്കച്ചന്റെ വിയോഗം. പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനാകാത്ത വേര്‍പാടാണ് ആശിഷിന്റെത്. നാളെ കാര്‍ഡിഫിലെ സെന്റ് കാഡോസ് കാതലിക് ചര്‍ച്ചില്‍ രാവിലെ 9 മണി മുതല്‍ ആശിഷിന് പ്രിയപ്പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തും. 10.30 മുതല്‍ കുര്‍ബാനയും 12.30 മുതല്‍ വീണ്ടും പൊതുദര്‍ശനം നടക്കും. 2.15 ഓടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകും. തോണ്‍ഹില്‍ റോഡിലെ നോര്‍ത്തേണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.
ഇക്കഴിഞ്ഞ ഏപ്രില്‍ 11-ാം തീയതിയാണ് ആശിഷ് മരണത്തിനു കീഴടങ്ങിയത്. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനാണ് ആശിഷ്. 35 വയസായിരുന്നു പ്രായം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ, മകന്‍ ജൈടന്‍ (5). സഹോദരി ആഷ്‌ലി
കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന ആശിഷ് ഒരു നല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്കെടുത്തിരുന്നു. കാര്‍ഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിലെ മികച്ച താരമായിരുന്നു.
നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ പ്ലെയര്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍ ആയിരുന്നു.
കായികരംഗത്തും മികവ് തെളിയിച്ച ആശിഷിന് വലിയൊരു സൗഹൃദ വലയവുമുണ്ട്. ഏവര്‍ക്കും വലിയ വേദനയാണ് ആശിഷിന്റെ വിയോഗം.
ദേവാലയത്തിന്റെ വിലാസം
St. Cadocs Catholic Church, Burnham Ave, Llanrumney, Cardiff, CF3 5LQ
സെമിത്തേരിയുടെ വിലാസം
Northern Cemetery, Thornhill Road, Rhiwbina, Cardiff, CF14 9UB