CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 48 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം ; ജോര്‍ജ് തോമസ് പ്രസിഡന്റായും സ്റ്റാന്‍ലി ജോണ്‍ സെക്രട്ടറിയായും ആദര്‍ശ് സോമന്‍ ട്രഷററായും തെരഞ്ഞെടുത്തു

യുകെയിലെ മാഞ്ചസ്റ്റര്‍ കേന്ദ്രികരിച്ച് കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി കര്‍മ്മനിരതമായി പ്രവര്‍ത്തിച്ച് വരുന്ന ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (TMA) 2024 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.

ജോര്‍ജ് തോമസ്(പ്രസിഡന്റ്),സ്റ്റാന്‍ലി ജോണ്‍(സെക്രട്ടറി),ആദര്‍ശ് സോമന്‍(ട്രഷറര്‍),ഗ്രെയിസണ്‍ കുര്യാക്കോസ് (വൈസ് പ്രസിഡന്റ്),ബിബിന്‍ ബേബി(ജോയിന്റ് സെക്രട്ടറി) എന്നി പദവികളിലേക്കും ഡാലിയ ഡോണി,റ്റൈബി കുര്യാക്കോസ്,റോഷ്ണി സജിന്‍,സരിക ശ്രീകാന്ത് എന്നിവരെ പ്രാഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയിട്ടും ക്രിസ് കുര്യാക്കോസ്,അലിന സ്റ്റാന്‍ലി എന്നിവരെ യൂത്ത് കോര്‍ഡിനേറ്റേഴ്‌സ് ആയിട്ടുമാണ് തെരെഞ്ഞടുത്തത്.

കഴിഞ്ഞ പത്തൊന്‍പത് വര്‍ഷങ്ങളിലായി യുകെയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സംഘടനകള്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ നേടിയെടുത്തിട്ടുള്ള TMA ഈ വര്‍ഷവും അംഗങ്ങള്‍ക്കായി കലാ സാംസ്‌കാരിക മേഖലകളില്‍ നിരവധി നൂതന പരിപാടികള്‍ ആസൂത്രണം ചെയ്തതായി പ്രസിഡന്റ് ജോര്‍ജ് തോമസ് അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.