CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 52 Seconds Ago
Breaking Now

ഗാസയിലെ യുഎന്‍ ആസ്ഥാനത്തിന് കീഴില്‍ ഹമാസ് ടണലുകള്‍; വൈദ്യുതി വിതരണത്തിനുള്ള മുറിയെന്ന് ഇസ്രയേല്‍ സൈന്യം; ഐക്യരാഷ്ട്രസഭ ഹമാസിന് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ശക്തം

ഇസ്രയേല്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി ഏജന്‍സി

യുഎന്‍ ഏജന്‍സി ഫോര്‍ പലസ്തീനിയന്‍ റെഫ്യൂജീസിന്റെ ഗാസാ നഗരത്തിലെ പ്രധാന ആസ്ഥാനത്തിന് കീഴില്‍ ടണലുകള്‍ കണ്ടെത്തി ഇസ്രയേല്‍ സൈന്യം. ഹമാസ് തീവ്രവാദികള്‍ ഈ ഇടം വൈദ്യുതി വിതരണ മുറിയായി ഉപയോഗിച്ചുവെന്നാണ് സൈന്യം ആരോപിക്കുന്നത്. 

ഹമാസുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ഇസ്രയേല്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഏജന്‍സി ആസ്ഥാനത്തിന് താഴെ നിന്നും ടണലുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ ഹമാസ് ഭീകരാക്രമണം നടത്തിയതില്‍ ഒരു ഡസനോളം ജീവനക്കാര്‍ പങ്കെടുത്തുവെന്നാണ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നത്. 

ഈ ആരോപണങ്ങള്‍ ഏജന്‍സിയെ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചിരുന്നു. തീവ്രവാദികള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി വ്യക്തമായതോടെ സംഭാവന നല്‍കുന്ന രാജ്യങ്ങള്‍ ഫണ്ടിംഗ് നിര്‍ത്തലാക്കുകയും, രണ്ട് അന്വേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 

ഇസ്രയേല്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി ഏജന്‍സി പറയുന്നു. കൂടാതെ എയ്ഡ് ഷിപ്പ്‌മെന്റുകള്‍ പിടിച്ചുവെയ്ക്കുകയും, നികുതി ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ടണല്‍ കണ്ടെത്തിയെന്ന് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ച് വരുത്തി പ്രദര്‍ശിപ്പിക്കാനും ഇസ്രയേല്‍ സൈന്യം തയ്യാറായി. എന്നിരുന്നാലും ഇവിടെ ഹമാസ് പ്രവര്‍ത്തിച്ചിരുന്നുവെന്നതിന് തെളിവുകള്‍ ലഭ്യമായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.