CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 18 Seconds Ago
Breaking Now

റഷ്യയ്ക്ക് അഞ്ചാം തവണയും പുടിന്‍ തന്നെ പ്രസിഡന്റ്

വരുന്ന ആറ് വര്‍ഷത്തെ ഭരണം പുടിന്‍ ഉറപ്പാക്കിയതോടെ അധികാരത്തില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഇരുന്ന ഭരണാധികാരിയെന്ന സ്റ്റാലിന്റെ റെക്കോര്‍ഡ് പുടിന്‍ മറികടക്കും.

റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 88 ശതമാനം വോട്ടുകളും സ്വന്തമാക്കി വ്‌ളാദിമിര്‍ പുടിന്‍. ഇതോടെ അഞ്ചാമതും റഷ്യയുടെ പ്രസിഡന്റായി പുടിന്‍ അധികാരത്തിലേറുകയാണ്. എന്നാല്‍ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിന്‍ റഷ്യന്‍ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജര്‍മനിയും പ്രതികരിച്ചു.

വരുന്ന ആറ് വര്‍ഷത്തെ ഭരണം പുടിന്‍ ഉറപ്പാക്കിയതോടെ അധികാരത്തില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോര്‍ഡ് പുടിന്‍ മറികടക്കും. വെറും നാല് ശതമാനം വോട്ടുകള്‍ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ പുതുമുഖമായ വ്‌ലാഡിസ്ലാവ് ദവന്‍കോവ് മൂന്നാമതും അള്‍ട്രാ നാഷണല്‍ ലിയോനിഡ് സ്ലട്ട്‌സ്‌കി നാലാമതും എത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.