നാലു മക്കളും യുകെയിലുള്ള കണ്ണന്‍ങ്കര പുത്തന്‍മറ്റത്തില്‍ ത്രേസ്യാമ്മ മാത്യു (74) നിര്യാതയായി. ചെംസ്‌ഫോര്‍ഡില്‍ മകള്‍ അനുവിന്റെ വീട്ടില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പരേതനായ മാത്യുവാണ് ഭര്‍ത്താവ്.
സംസ്‌കാരം യുകെയില്‍ തന്നെയായിരിക്കും. സംസ്‌കാര കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
നാലു മക്കളും യുകെയില്‍ തന്നെയാണ്. യുകെയില്‍ മക്കള്‍ക്കൊപ്പമായിരുന്നു താമസം.കുറച്ചുകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
സിറിയക് മാത്യു (നോട്ടിങ്ഹാം), എബ്രഹാം മാത്യു(ബ്രിസ്‌റ്റോള്‍ ), അനു മാത്യു (ലെസ്റ്റര്‍) , മനുമാത്യു(ചെംസ്‌ഫോര്‍ഡ്) എന്നിവര്‍ മക്കളാണ്.
ഷിജ സിറിയക്, ഷാന്റി എബ്രഹാം, രാജേഷ്, ഫില്‍ മാത്യു എന്നിവര്‍ മരുമക്കളാണ്.
പരേതയുടെ വിയോഗത്തില്‍ ബ്രിസ്‌റ്റോളിലെ സ്‌നേഹ അയല്‍ക്കൂട്ടവും ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.