CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 10 Seconds Ago
Breaking Now

രണ്ട് മാസം മുന്‍പ് വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, പേവിഷ ബാധയേറ്റ് ഹോമിയോ ഡോക്ടര്‍ മരിച്ചു

വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു.

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റ ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂര്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്ത് (42) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു.

ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കിടത്തിയ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഉച്ചയോടെ മരണം സംഭവിച്ചു.

മരണ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. ഇവരുമായി ഇടപഴകിയവ എല്ലാവരോടും കുത്തിവയ്‌പെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.