CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 20 Seconds Ago
Breaking Now

കീര്‍ സ്റ്റാര്‍മര്‍ക്ക് 'വമ്പന്‍ ഭൂരിപക്ഷം' കൊടുക്കല്ലേ! വോട്ടര്‍മാരുടെ കാലുപിടിച്ച് കണ്‍സര്‍വേറ്റീവ് എംപിമാര്‍; കോര്‍ബിനെ പിന്തുണച്ച ലേബര്‍ നേതാവ് സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ്; ടിവി സംവാദത്തില്‍ ഋഷിയെ മലര്‍ത്തിയടിച്ച് സ്റ്റാര്‍മര്‍

തെരഞ്ഞെടുപ്പിന്റെ അവസാന ദിനം വരെ പോരാടുമെന്ന് ഋഷി സുനാക്

പൊതുതെരഞ്ഞെടുപ്പില്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് മൃഗീയ ഭൂരിപക്ഷം അനുവദിച്ച് കൊടുക്കരുതെന്ന് വോട്ടര്‍മാരുടെ കാലുപിടിച്ച് സീനിയര്‍ ടോറികള്‍. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് ഏകപക്ഷീയ വിജയം അനുവദിക്കരുതെന്ന മുന്നറിയിപ്പാണ് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. 

പുതിയ പാര്‍ട്ടിയായ റിഫോം യുകെയ്ക്ക് വോട്ട് ചെയ്യാന്‍ ഒരുങ്ങുന്ന ടോറി വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഈ മുന്നറിയിപ്പ്. സോഷ്യലിസ്റ്റ് കീര്‍ സ്റ്റാര്‍മറിന് കൈവിട്ട് അധികാരം നല്‍കരുതെന്നാണ് ഇവര്‍ വാദിക്കുന്നത്. താന്‍ ഭരണത്തിലെത്തിയാല്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ സ്‌കൈ ന്യൂസ് സംവാദത്തിലും സ്റ്റാര്‍മര്‍ തയ്യാറായില്ല. 

എന്നാല്‍ സംവാദത്തിന് ഒടുവില്‍ ലേബര്‍ നേതാവിനെ മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയത് ഋഷി സുനാകിന്റെ തലവേദന വര്‍ദ്ധിപ്പിച്ചു. പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയെന്നാണ് പ്രേക്ഷകര്‍ കരുതുന്നതെന്ന് പാനല്‍ വിധിയെഴുതി. അതേസമയം തെരഞ്ഞെടുപ്പിന്റെ അവസാന ദിനം വരെ പോരാടുമെന്ന് ഋഷി സുനാക് വ്യക്തമാക്കി. കൂടാതെ ഡി-ഡേ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയതില്‍ പ്രധാനമന്ത്രി ഖേദം ആവര്‍ത്തിച്ചു. 

ഇപ്പോള്‍ പുറത്തുവരുന്ന ചില സര്‍വ്വെകള്‍ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ 100 സീറ്റില്‍ താഴേക്ക് പോകുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. കൂടാതെ എന്തൊക്കെ സംഭവിച്ചാലും ലേബര്‍ വിജയിക്കുമെന്നതിനാല്‍ തങ്ങളുടെ വോട്ട് റിഫോമിന് ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുകയാണ് പല ടോറി വോട്ടര്‍മാരും. എന്നാല്‍ ഇത് സംഭവിച്ചാല്‍ ലേബര്‍ ഭൂരിപക്ഷം വന്‍തോതില്‍ ഉയരുമെന്നാണ് കണ്‍സര്‍വേറ്റീവ് നേതാക്കള്‍ ആശങ്കപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.