CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 40 Seconds Ago
Breaking Now

എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ 'മിസ്സാക്കിയാല്‍' ഫൈന്‍; രോഗികളില്‍ നിന്നും പിഴ ഈടാക്കി മുങ്ങല്‍ പരിപാടിക്ക് അവസാനം കുറിയ്ക്കാന്‍ ഗവണ്‍മെന്റ്; പദ്ധതി സ്ഥിരീകരിച്ച് ഹെല്‍ത്ത് സെക്രട്ടറി; പ്രതിവര്‍ഷം 1 ബില്ല്യണ്‍ നഷ്ടം സഹിക്കാന്‍ വയ്യ!

രോഗികള്‍ക്ക് പോസ്റ്റലായി നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ് ഹാജരാകാതെ പോകുന്നതിന് പിന്നിലെ പ്രധാന കാരണം

ഒടുവില്‍ വിമര്‍ശനം ഭയന്ന് മാറ്റിവെച്ച ആ പദ്ധതി എടുത്ത് പ്രയോഗിക്കാന്‍ തീരുമാനിച്ച് ലേബര്‍ ഗവണ്‍മെന്റ്. അപ്പോയിന്റ്‌മെന്റുകള്‍ എടുത്ത ശേഷം മുങ്ങുന്ന രോഗികളില്‍ നിന്നും പിഴ ഈടാക്കി ഇത്തരം രീതികള്‍ നിരുത്സാഹപ്പെടുത്താനുള്ള പദ്ധതി ഒരുങ്ങുന്നതായാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സ്ഥിരീകരിച്ചിരിക്കുന്നത്. 

എന്‍എച്ച്എസ് പരിഷ്‌കാരങ്ങള്‍ രോഗികള്‍ മുങ്ങുന്നതിന്റെ എണ്ണം കുറയ്ക്കാന്‍ സഹായിച്ചില്ലെങ്കില്‍ ഫൈന്‍ ഏര്‍പ്പെടുത്തുന്നതില്‍ തനിക്ക് തുറന്ന മനസ്സാണുള്ളതെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ഓരോ വര്‍ഷവും എട്ട് മില്ല്യണ്‍ രോഗികളാണ് ഈ വിധം അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം ഹാജരാകാതെ പോകുന്നത്. ഇത് എന്‍എച്ച്എസിന് വരുത്തിവെയ്ക്കുന്നത് 1 ബില്ല്യണ്‍ പൗണ്ട് നഷ്ടമാണ്. Health Secretary Wes Streeting begins formal talks with junior doctors to  end pay dispute | The Standard

തല്‍ക്കാലം പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും മറ്റ് നടപടികള്‍ ഫലം കാണാത്ത പക്ഷം രോഗികളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കാനുള്ള സാധ്യത തേടുമെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. 'ഈ ഘട്ടത്തില്‍ ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സിസ്റ്റം പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമായ ശേഷവും പ്രതിസന്ധി തുടര്‍ന്നാല്‍ ഇതിനോട് തുറന്ന സമീപനമാണ് സ്വീകരിക്കുക', ടൈംസ് റേഡിയോയില്‍ സംസാരിക്കവെ ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. 

ജിപി സര്‍ജറികളിലും, ഹോസ്പിറ്റലുകളിലും അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം ഹാജരാകാതെ പോകുന്നതിന് പിന്നിലെ കാരണങ്ങള്‍ ശരിപ്പെടുത്താനാണ് നിലവില്‍ ഉദ്ദേശമെന്ന് ലേബര്‍ മന്ത്രി പറയുന്നു. രോഗികള്‍ക്ക് പോസ്റ്റലായി നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ് ഒരു പ്രധാന കാരണമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2022-ല്‍ കണ്‍സര്‍വേറ്റീവ് നേതൃപോരാട്ടത്തിനിടെ ഋഷി സുനാകാണ് അപ്പോയിന്റ്‌മെന്റുകളില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഈടാക്കുന്ന പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ നെഗറ്റീവ് വിമര്‍ശനങ്ങള്‍ വന്നതോടെ ഇത് ഉപേക്ഷിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.