CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 31 Seconds Ago
Breaking Now

കാലാവസ്ഥാ ബോംബുമായി ആഷ്‌ലി കൊടുങ്കാറ്റ്; ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; രാജ്യത്ത് ആഞ്ഞടിക്കുക 80 എംപിഎച്ച് വേഗത്തിലുള്ള കാറ്റ്; നോര്‍ത്തേണ്‍ അയര്‍ലണ്ട് മുതല്‍ നോര്‍ത്ത് ഇംഗ്ലണ്ട് വരെ പ്രഭാവം അറിയും

ഞായറാഴ്ച അര്‍ദ്ധരാത്രി വരെ ആംബര്‍ മുന്നറിയിപ്പും, നോര്‍ത്ത് സ്‌കോട്ട്‌ലണ്ടിലെ മേഖലകളില്‍ തിങ്കളാഴ്ച രാവിലെ വരെയും മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്

യുകെയിലേക്ക് അതിശക്തമായ കാറ്റ് സമ്മാനിച്ച് ആഷ്‌ലി കൊടുങ്കാറ്റ് വരുന്നു. 80 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍. ഇതോടെ വീക്കെന്‍ഡില്‍ മെറ്റ് ഓഫീസ് ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 

ഒക്ടോബറില്‍ അസാധാരണമായ ചൂടേറിയ കാലാവസ്ഥ അനുഭവപ്പെട്ട ശേഷമാണ് ഈ മാറ്റം. യുകെയുടെ ചില ഭാഗങ്ങളില്‍ 20 സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സിലെ ചില ഭാഗങ്ങള്‍, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ കൊടുങ്കാറ്റ് തേടിയെത്തുന്നത്. YELLOW WARNING 1: The Met Office issued a 21-hour yellow wind alert on Sunday from 3am until midnight for Scotland, Northern Ireland and parts of North West England and West Wales

കാനഡയുടെ തീരത്ത് നിന്നും മാറി അറ്റ്‌ലാന്റിക്കില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് ആഷ്‌ലി കൊടുങ്കാറ്റ് രൂപം കൊള്ളാന്‍ തുടങ്ങിയത്. ശനിയാഴ്ച രാത്രിയോടെ ഇതിന്റെ ആഴം വര്‍ദ്ധിക്കുകയും, സ്‌ഫോടനാത്മകമായ നിലയിലേക്ക് മാറുകയും ചെയ്യും. 24 മണിക്കൂറില്‍ കാലാവസ്ഥാ ബോംബായാണ് ആഷ്‌ലി കൊടുങ്കാറ്റ് രൂപമെടുക്കുക. 

ആഷ്‌ലി കൊടുങ്കാറ്റിന് മുന്നോടിയായി മെറ്റ് ഓഫീസ് ഞായറാഴ്ചയിലേക്ക് നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്. 

ഞായറാഴ്ച അര്‍ദ്ധരാത്രി വരെ ആംബര്‍ മുന്നറിയിപ്പും, നോര്‍ത്ത് സ്‌കോട്ട്‌ലണ്ടിലെ മേഖലകളില്‍ തിങ്കളാഴ്ച രാവിലെ വരെയും മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. ജീവഹാനി നേരിടാനുള്ള സാധ്യത വളരെ ചുരുക്കമാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.