CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 41 Seconds Ago
Breaking Now

നാശം വിതച്ച് ആഷ്‌ലി! അതിശക്തമായ കാറ്റില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി; വെള്ളപ്പൊക്കം റോഡ് ഗതാഗതം തടസ്സപ്പെടുത്തി; പ്രഭാവം അറിഞ്ഞ് സ്‌കോട്ട്‌ലണ്ടും, നോര്‍ത്തേണ്‍ അയര്‍ലണ്ടും, നോര്‍ത്ത് വെയില്‍സും

തിങ്കളാഴ്ച രാവിലെ സേവനങ്ങളെ ബാധിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി

യുകെയിലും, അയര്‍ലണ്ടിലും വ്യാപകനാശം വിതച്ച് ആഷ്‌ലി കൊടുങ്കാറ്റ്. ഞായറാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 80 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് തേടിയെത്തിയതോടെ ഡസന്‍ കണക്കിന് വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ വെള്ളപ്പൊക്കം രൂപപ്പെട്ട പ്രധാന റോഡുകളില്‍ ഗതാഗതം അസാധ്യമായി. 

സീസണില്‍ പേര് ലഭിച്ച ആദ്യത്തെ കൊടുങ്കാറ്റാണ് ആഷ്‌ലി. ഇന്നലെ സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് പ്രഭാവം അറിയിച്ചത്. മെറ്റ് ഓഫീസ് ചെറിയ തോതില്‍ ജീവഹാനി നേരിടുന്ന അപകട മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. 

വൈദ്യുതി ബന്ധം ഉള്‍പ്പെടെ തകരാറിലാകുന്ന ആംബര്‍ മുന്നറിയിപ്പ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാത്രി 8 വരെയും, നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ അര്‍ദ്ധരാത്രി വരെയും നീണ്ടുനില്‍ക്കും. ആഷ്‌ലി കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ട്, ഡബ്ലിന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഡബ്ലിനില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ പൈലറ്റുമാര്‍ അത്യാധ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

തിങ്കളാഴ്ച രാവിലെ വരെ വെസ്റ്റ്, നോര്‍ത്ത് ഹൈലാന്‍ഡ്‌സ്, എയ്ഷയര്‍, സ്ട്രാന്റിയര്‍ എന്നിവിടങ്ങളില്‍ സര്‍വ്വീസുകള്‍ ജാഗ്രതാപരമായ വേഗതയിലാണ് യാത്ര ചെയ്യുകയെന്ന് സ്‌കോട്ട് റെയില്‍ അറിയിച്ചു. ഈ നിയന്ത്രണങ്ങള്‍ പെര്‍ത്തിനും, ഇന്‍വെര്‍നെസിനും ഇടയിലും നടപ്പാക്കുന്നുണ്ട്. ട്രാക്കില്‍ മരങ്ങളും, അവശിഷ്ടങ്ങളും ഉണ്ടാകുമെന്നതിനാല്‍ തിങ്കളാഴ്ച രാവിലെ സേവനങ്ങളെ ബാധിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. യാത്രക്ക് പുറപ്പെടുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ പരിശോധിച്ച ശേഷം ഇറങ്ങാനാണ് നിര്‍ദ്ദേശം. 




കൂടുതല്‍വാര്‍ത്തകള്‍.