CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 45 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാരിയായ അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വേട്ടക്കാരന്റെ ചിത്രങ്ങള്‍ പുറത്ത്; പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കിടന്ന 37-കാരിയെ മരിക്കുന്നത് വരെ പീഡിപ്പിച്ച പ്രതി നരഹത്യാ കുറ്റത്തില്‍ കുറ്റക്കാരനായി കണ്ടെത്തി

മകളുടെ കൊലയാളി ശിക്ഷിക്കപ്പെട്ട വാര്‍ത്തയെ ഷോട്ടറുടെ കുടുംബം സ്വാഗതം ചെയ്തു

പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കിടന്ന എന്‍എച്ച്എസ് ജീവനക്കാരിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസിലെ പ്രതി നരഹത്യയില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുവതിക്ക് എതിരെ നടന്ന ക്രൂരമായ കൃത്യം നടപ്പാക്കിയ 35-കാരന്‍ മുഹമ്മദ് നൂര്‍ ലിഡോയാണ് കുറ്റവാളി. ഇയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ കണ്ട് ഓള്‍ഡ് ബെയ്‌ലിയില്‍ ജൂറി അംഗങ്ങള്‍ പോലും കണ്ണീര്‍വാര്‍ത്തു. 

അക്രമിക്കാന്‍ പറ്റുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ലിഡോ വെസ്റ്റ് ലണ്ടനിലെ സൗത്താള്‍ പാര്‍ക്കില്‍ ചുറ്റിത്തിരിഞ്ഞത്. ഈ ഘട്ടത്തിലാണ് മൂന്ന് മക്കളുടെ അമ്മയായ 37-കാരി നതാലി ഷോട്ടര്‍ ബെഞ്ചില്‍ കിടക്കുന്നതായി ഇയാളുടെ കണ്ണില്‍ പെട്ടത്. Lidow attacked mother-of-three Natalie Shotter, 37, after she fell unconscious during a night out in Southall, West London

2021 ജൂലൈ 17ന് നടന്ന അതിക്രൂരമായ അക്രമത്തില്‍ യുവതിയുടെ കഴുത്തിലെ ധമനികള്‍ പൊട്ടുകയും, കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് മരണപ്പെടുകയുമായിരുന്നു. ബെഞ്ചില്‍ മരിച്ചുകിടന്ന ഷോട്ടറുടെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റ് വഴിയാത്രക്കാര്‍ കണ്ടെത്തുന്നത്. 

മകളുടെ കൊലയാളി ശിക്ഷിക്കപ്പെട്ട വാര്‍ത്തയെ ഷോട്ടറുടെ കുടുംബം സ്വാഗതം ചെയ്തു. മൂന്നര വര്‍ഷത്തിന് ശേഷം നതാലിക്ക് നീതി ലഭിച്ചതില്‍ ആശ്വാസവും ആഹ്ലാദവുമുണ്ടെന്ന് ഷോട്ടറുടെ അമ്മ എന്‍എച്ച്എസ് കാര്‍ഡിയോളജി പ്രാക്ടീഷണര്‍ ഡോ. കാസ് ഷോട്ടര്‍ വീറ്റ്മാന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഷോട്ടറുടെത് അപ്രതീക്ഷിത മരണമായാണ് പോലീസ് കരുതിയത്. എന്നാല്‍ അടുത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രതി മുഹമ്മദ് ലിഡോവിലേക്ക് എത്തിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.