CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 23 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാരെയും, ജീവനക്കാരെയും, രോഗികളെയും 'പാര്‍ക്കിംഗില്‍' പിഴിഞ്ഞ് ട്രസ്റ്റുകള്‍; കഴിഞ്ഞ വര്‍ഷം പാര്‍ക്കിംഗ് ഇനത്തില്‍ ആശുപത്രികള്‍ വാരിയത് 243 മില്ല്യണ്‍ റെക്കോര്‍ഡ് തുക; പിടിച്ചുപറിയില്‍ മുന്നിലുള്ള ട്രസ്റ്റുകളുടെ വിവരങ്ങള്‍ പുറത്ത്

ആശുപത്രികള്‍ വിദൂര സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നതും, മോശം പബ്ലിക് സംവിധാനങ്ങളും ജീവനക്കാര്‍ക്ക് കാര്‍ യാത്ര അത്യാവശ്യമായി മാറ്റുകയാണ്

പാര്‍ക്കിംഗ് ഇനത്തില്‍ ആശുപത്രി ജീവനക്കാരെ പോലും വെറുതെവിടാത്ത രീതിയാണ് എന്‍എച്ച്എസിനുള്ളത്. ഏത് വിധേനയും പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാരെ പോലും വെറുതെവിടാറില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നിരക്കിലാണ് എന്‍എച്ച്എസ് പാര്‍ക്കിംഗ് ഫീസായി പിഴിഞ്ഞെടുത്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

9.2 മില്ല്യണ്‍ പൗണ്ട് പാര്‍ക്കിംഗ് ചാര്‍ജ്ജായി ഈടാക്കിയ ഒരു എന്‍എച്ച്എസ് ട്രസ്റ്റ് രോഗികളെ ക്രൂരമായി ടാക്‌സ് ചെയ്യുകയാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഒരൊറ്റ വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന തുക കൈക്കലാക്കുന്ന ട്രസ്റ്റായി കുപ്രശസ്തി നേടിയത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവന്‍ട്രി & വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റാണ്. News from 2023 - University Hospitals Coventry & Warwickshire

ദേശീയ തലത്തില്‍ 2023/24 വര്‍ഷം രോഗികളും, സന്ദര്‍ശകരും എന്‍എച്ച്എസിന് പാര്‍ക്കിംഗിനായി നല്‍കിയത് 173.1 മില്ല്യണ്‍ പൗണ്ടാണ്. ജീവനക്കാരില്‍ നിന്ന് മാത്രമായി 69.8 മില്ല്യണ്‍ പൗണ്ടും പിരിച്ചെടുത്തു. ആകെ 242.9 മില്ല്യണ്‍ പൗണ്ട് കണ്ടെത്തിയത് ആഴ്ചയില്‍ 4.67 മില്ല്യണ്‍ പൗണ്ട് അല്ലെങ്കില്‍ ഓരോ മണിക്കൂറിലും 27,800 പൗണ്ട് എന്ന തോതിലാണ്. 

ആശുപത്രിയിലേക്ക് പതിവായി യാത്രകള്‍ ആവശ്യമായി വരുന്നവരുടെ പോക്കറ്റടിക്കുന്ന പരിപാടിയാണ് ഇതെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും സന്ദര്‍ശനത്തെ പോലും ബാധിക്കുന്നതായാണ് ഇവര്‍ വ്യക്തമാക്കുന്നത്. 

ആശുപത്രികള്‍ വിദൂര സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നതും, മോശം പബ്ലിക് സംവിധാനങ്ങളും ജീവനക്കാര്‍ക്ക് കാര്‍ യാത്ര അത്യാവശ്യമായി മാറ്റുകയാണ്. അഞ്ച് മുന്‍വര്‍ഷങ്ങളിലും മറ്റേത് ട്രസ്റ്റിനേക്കാളും വരുമാനം നേടിയത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവന്‍ട്രി & വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റാണ്. 




കൂടുതല്‍വാര്‍ത്തകള്‍.