CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 38 Seconds Ago
Breaking Now

പണം കിട്ടാന്‍ പണിയെടുക്കണം! എന്‍എച്ച്എസിന് കണ്ണുംപൂട്ടി ഫണ്ട് അനുവദിക്കുന്ന പരിപാടി നടക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി; ബജറ്റില്‍ അനുവദിക്കുന്ന ഓരോ പൗണ്ടിനും പിന്നില്‍ പരിഷ്‌കാര നടപടികള്‍; മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ബജറ്റ് വെട്ടല്‍

തകര്‍ന്ന് കിടക്കുന്ന എന്‍എച്ച്എസിനെ ശരിപ്പെടുത്താനുള്ള പരിഷ്‌കാരങ്ങളുടെ നിരയാണ് ഹെല്‍ത്ത് സെക്രട്ടറി അവതരിപ്പിക്കുന്നത്

എന്‍എച്ച്എസ് കണ്ണടച്ച് ഫണ്ട് നല്‍കുന്ന പദ്ധതിക്ക് ഇനി നടപ്പില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ മുന്നറിയിപ്പ്. ബജറ്റില്‍ അനുവദിക്കുന്ന പണത്തിന് പിന്നില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വമ്പന്‍ ബജറ്റ് വെട്ടിക്കുറവ് നല്‍കുമ്പോഴാണ് ഹെല്‍ത്ത് സര്‍വ്വീസിന് മള്‍ട്ടി ബില്ല്യണ്‍ പൗണ്ട് പണമൊഴുക്ക് വരുന്നത്. 

എന്നാല്‍ ഈ തുകയ്ക്ക് നിബന്ധനകള്‍ ബാധകമാണെന്ന് സ്ട്രീറ്റിംഗ് ഓര്‍മ്മിപ്പിച്ചു. വീക്കെന്‍ഡില്‍ ജോലി ചെയ്യിക്കല്‍, ടെക്‌നോളജിയുടെ അവതരണം എന്നിങ്ങനെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് എല്ലാ നിക്ഷേപങ്ങളും വരിക. 'ചാന്‍സലറുമായുള്ള ചര്‍ച്ചകളില്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്. വെല്ലുവിളി ഉണ്ടെങ്കിലും ബജറ്റ് സെറ്റില്‍മെന്റില്‍ തൃപ്തരാണ്. എന്നാല്‍ ബ്ലാക്ക് ചെക്ക് നല്‍കുന്ന കാലം കഴിയുകയാണ്. പണം വെറുതെ കിട്ടില്ല. എന്‍എച്ച്എസ് ധനകാര്യ അച്ചടക്കം പാലിക്കണം, കുറവുകള്‍ നിയന്ത്രിക്കണം', സ്ട്രീറ്റിംഗ് വ്യക്തമാക്കി. ACB's Response to the NHS Long Term Workforce Plan

ഈ മാസം അവസാനം ഹലോവീന്‍ ബജറ്റില്‍ ടാക്‌സ് ബോംബ് ഇടാനാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തയ്യാറെടുക്കുന്നത്. കടുത്ത തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ ദീര്‍ഘകാലം ഈ വീഴ്ചകള്‍ക്കുള്ള കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഇതിന് പറയുന്ന ന്യായം. എന്‍എച്ച്എസിനുള്ള 10 വര്‍ഷത്തെ പദ്ധതി ഈയാഴ്ച അവതരിപ്പിക്കാന്‍ ഇരിക്കുകയാണ് സ്ട്രീറ്റിംഗ്. 

തകര്‍ന്ന് കിടക്കുന്ന എന്‍എച്ച്എസിനെ ശരിപ്പെടുത്താനുള്ള പരിഷ്‌കാരങ്ങളുടെ നിരയാണ് ഹെല്‍ത്ത് സെക്രട്ടറി അവതരിപ്പിക്കുന്നത്. പുതിയ ഡിജിറ്റല്‍ പേഷ്യന്റ് പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനും സ്ട്രീറ്റിംഗ് തയ്യാറാകും. ഇതുവഴി എന്‍എച്ച്എസ് ആപ്പില്‍ അപ്പോയിന്റ്‌മെന്റ്, ടെസ്റ്റ് ഫലങ്ങള്‍ എന്നിവ രേഖപ്പെടുത്താനും വഴിയൊരുങ്ങും.




കൂടുതല്‍വാര്‍ത്തകള്‍.