CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 45 Seconds Ago
Breaking Now

ഒരു പോസ്റ്റ് ഓഫീസ് സ്വന്തമാക്കിയാലോ? ചരിത്ര പ്രാധാന്യമുള്ള പൊളിച്ചെഴുത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്ക് കൈമാറിയേക്കും; ഹൊറിസോണ്‍ ഐടി തട്ടിപ്പില്‍ കുടുങ്ങി പൊളിയുമെന്നായതോടെ രക്ഷാപ്രവര്‍ത്തനം

പോസ്റ്റ് ഓഫീസ് നിലവില്‍ ഗവണ്‍മെന്റ് സബ്‌സിഡി കൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കുന്നതെന്ന് വൈറ്റ്ഹാള്‍ അധികൃതര്‍

364 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് ബ്രിട്ടന്റെ പോസ്റ്റ് ഓഫീസുകള്‍. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം ബ്രിട്ടനിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയുമാണ്. ഏകദേശം 11,500 ബ്രാഞ്ചുകളാണ് പോസ്റ്റ് ഓഫീസിനുള്ളത്. എന്നാല്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും, വലുപ്പവുമൊക്കെ അവകാശപ്പെടാന്‍ കഴിയുമെങ്കിലും ഹൊറിസോണ്‍ ഐടി തട്ടിപ്പില്‍ സ്വന്തം ജീവനക്കാരെ കുറ്റവാളികളാക്കി മുദ്രകുത്തിയതിന്റെ പേരില്‍ നാണക്കേട് ഏറ്റുവാങ്ങുകയാണ് പോസ്റ്റ് ഓഫീസ്. 

ഈ ഘട്ടത്തിലാണ് നാണക്കേട് മാറ്റാന്‍ പോസ്റ്റ് ഓഫീസുകളെ സബ്-പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് കൈമാറാന്‍ നീക്കം നടക്കുന്നത്. ഹൊറിസോണ്‍ ഐടി തട്ടിപ്പിന്റെ പേരില്‍ ഭാവി തുലാസിലായതോടെയാണ് ഈ രക്ഷാപ്രവര്‍ത്തനം. ഇതോടെ പോസ്റ്റ് ഓഫീസ് ഉടമസ്ഥത ജീവനക്കാര്‍ക്ക് കൈമാറാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. Fujitsu's role in U.K. Post Office scandal: 4 things to know - Nikkei Asia

ജീവനക്കാര്‍ കമ്പനിയുടെ ഭാഗിക ഉടമകളായി മാറുകയും, വാര്‍ഷിക ലാഭത്തിന്റെ ഓഹരി വിഹിതം ലഭിക്കുകയും ചെയ്യുന്ന രീതിയിലാകും ഇത്. പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്ക് കൈമാറാനുള്ള പദ്ധതികള്‍ പരിശോധിക്കാന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിസിജിയെ ബിസിനസ്സ് & ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 

വരും മാസങ്ങളില്‍ ബിസിനസ്സ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സിന് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് കരുതുന്നത്. പോസ്റ്റ് ഓഫീസ് നിലവില്‍ ഗവണ്‍മെന്റ് സബ്‌സിഡി കൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കുന്നതെന്ന് വൈറ്റ്ഹാള്‍ അധികൃതര്‍ വെളിപ്പെടുത്തുന്നു. ഈ ഘട്ടത്തിലാണ് സബ് പോസ്റ്റ്മാസ്റ്റര്‍മാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ നീക്കം നടത്തുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.