CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 16 Seconds Ago
Breaking Now

ലൈംഗികാതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജീവനക്കാരെ പിരിച്ചുവിട്ടു; മസ്‌കിനെതിരെ കേസുമായി ജീവനക്കാര്‍

2022ല്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പരാതിയിന്‍മേലാണ് കേസ്.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ ജീവനക്കാരെ ടെസ്‌ല തലവന്‍ എലോണ്‍ മസ്‌ക് പിരിച്ചുവിട്ടെന്ന് ആരോപിച്ച് കേസ്. ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് സ്‌പേസ് എക്‌സിനും മേധാവി എലോണ്‍ മസ്‌കിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 2022ല്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പരാതിയിന്‍മേലാണ് കേസ്. ഇതില്‍ രണ്ട് പേര്‍ വനിതകളും മറ്റുള്ളവര്‍ പുരുഷന്മാരുമാണ്. മസ്‌കിനെതിരെ വിവിധ ആരോപണങ്ങളുന്നയിച്ച് കമ്പനിക്കുള്ളില്‍ കത്ത് പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്‌ക് പിരിച്ചുവിടല്‍ നടപടിയെടുത്തത് എന്ന് പരാതിയില്‍ പറയുന്നു.

മസ്‌കിന്റെ പെരുമാറ്റത്തിലൂടെ സ്‌പേസ് എക്‌സില്‍ സെക്‌സിസ്റ്റ് സംസ്‌കാരം വളര്‍ന്നുവെന്നും വനിതാ എഞ്ചിനീയര്‍മാര്‍ പതിവായി പീഡനത്തിനും ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ക്കും വിധേയരാകുന്നുവെന്നും തൊഴിലിടത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകള്‍ അവഗണിക്കപ്പെട്ടുവെന്നുമാണ് പരാതിയില്‍ ഉള്ളത്. ഇത് മാനസികമായി പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കാനുതകുന്നതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കമ്പനി നയങ്ങള്‍ ലഘിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരെ പുറത്താക്കിയതെന്നും 2022ലെ കത്ത് പ്രശ്‌നങ്ങള്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നുമാണ് സ്‌പേസ് എക്‌സ് നല്കുന്ന വിശദീകരണം.  

കഴിഞ്ഞ ദിവസമാണ് മസ്‌കിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ രംഗത്തെത്തിയത്. തന്റെ കമ്പനിയിലെ രണ്ടു ജീവനക്കാരികളുമായി മസ്‌ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാന്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.