CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 52 Minutes 11 Seconds Ago
Breaking Now

അഭിവന്ദ്യ ഗീവർഗ്ഗീസ്സ് മോർ കൂറിലോസ്സ് തിരുമനസിനു ലണ്ടനിൽ ഗംഭീര സ്വീകരണം നൽകി

ലണ്ടൻ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.കെ റീജിയന്റെ മുൻ പാത്രയർക്കൽ വികാരിയും, നിരണം ഭദ്രാസനാധിപനും WCC യുടെ മോഡറേറ്ററുമായ അഭിവന്ദ്യ ഗീവർഗ്ഗീസ്സ് മോർ കൂറിലോസ്സ് തിരുമനസ്സു കൊണ്ട് യു.കെ യിൽ എത്തിച്ചേർന്നു.

യു.കെ റീജിയണിലെ ബഹു. വൈദികരും, യു. കെ റീജിയണൽ കൗണ്‍സിൽ അംഗങ്ങളും ലണ്ടൻ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ അഭി. തിരുമനസിനു ഗംഭീര സ്വീകരണം നൽകി.

അഭി. കൂറിലോസ്സ് തിരുമേനി 2008 മുതൽ 2011 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.കെ റീജിയന്റെ പാത്രയർക്കൽ വികാരിയായി ശുശ്രൂഷ ചെയ്തിരുന്നു.

അഭി. തിരുമനസുകൊണ്ട് ജൂലൈ 6,7 (ശനി, ഞായർ) തീയതികളിൽ യു.കെ യിലെ പ്രഥമ ദേവാലയമായ ലണ്ടൻ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളായ മോർ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിൽ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ തോമ്മാശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയത്തിൽ എല്ലാവർഷവും വിവിധ പ്രോഗ്രാമുകളോടെ ഈ പെരുന്നാൾ സമുചിതമായി നടത്തിവരുന്നു.

ജൂലൈ 6നു ശനിയാഴ്ച വൈകിട്ട് 6.00 മണിക്ക് അഭി. തിരുമനസിന് സ്വീകരണവും, തുടർന്ന് സന്ധ്യാ പ്രാർത്ഥനയും, ആശീർവാദവും. 7.00 മുതൽ ഭക്ത സംഘടനകളുടെ വാർഷികവും നടത്തപ്പെടുന്നു.

ജൂലൈ 7 നു ഞായറാഴ്ച രാവിലെ 9.30 നു പ്രഭാത പ്രാർത്ഥനയും, 10.30 നു അഭി. തിരുമനസിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, തുടർന്നു പ്രദിക്ഷണവും, ലേലവും, നേർച്ച സദ്യയും നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

വികാരി ഫാ. രാജു ചെറുവള്ളി (07946557954) യുമായി ബന്ധപ്പെടുക.  

പള്ളിയുടെ വിലാസം :-

St.Mary Aldermary Church, Watling Street, London. EC4M 9BW.  

 

   




കൂടുതല്‍വാര്‍ത്തകള്‍.